ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം, കണ്ണൂർ ഓഫീസുകളിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്, പ്രൊക്യുർമെന്റ് എക്സപർട്ട് എന്നീ തസ്തികകളിലും തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലും ഒഴിവുണ്ട്.
ആർ സി സിയിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ (ദന്തവിഭാഗം) തസ്തികയിൽ നിയമനം നടത്തുന്നു.
ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. ഇത് നികത്തുന്നതിനായി ഒക്ടോബർ ഏഴിന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു.
ബി.കോമും ടാലി പ്രാവീണ്യവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയിലുളളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ ക്‌ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിർവശം) എന്ന വിലാസത്തിൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447792058.
ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. നിയമനത്തിന് സെപ്റ്റംബർ 27 ന് രാവിലെ 10 ന് അഭിമുഖം നടത്തും.
ബി.കോമും ടാലി പ്രാവീണ്യവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. കണ്ണൂർ ജില്ലയിലുളളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ ക്‌ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിർവശം) എന്ന വിലാസത്തിൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447792058.
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ പ്രൊക്യുർമെന്റ് എക്‌സ്‌പർട്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയറിങ്ങിൽ ബിരുദം/ എം.ടെക്കും പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ടി.സി 29/1732, 2nd ഫ്ലോർ, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ രേഖകൾ സഹിതം അപേക്ഷിക്കണം
സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2724600.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എൻ എം സി എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തും.
ബി.എ അല്ലെങ്കിൽ ബി.എസ്‌സി ബിരുദമാണ് യോഗ്യത. ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. 30,000 രൂപയാണ് പ്രതിമാസ വേതനം.
താൽപ്പര്യമുള്ളവർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബഡ 27ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഇത് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ നാലിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates