മഹാത്മാഗാന്ധി സർവകലാശാലയിലെ (എംജി) വിവിധ സ്കൂളുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്,സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്,സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്,സ്കൂൾ ഓഫ് ബയോസയൻസസ്,സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്,സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്,സ്കൂൾ ഓഫ് ലെറ്റേഴ്സ്,സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്.
സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ കമ്പ്യൂട്ടർ സയൻസ് തസ്തികയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. ഒബിസി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ് ഈ ഒഴിവ്,
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിലുള്ള ഒരു ഒഴിവിൽ പൊതുവിഭാഗത്തിലേക്കാണ് നിയമനം.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ബയോസ്റ്റാറ്റിസ്റ്റിക്സ്/സൈക്കോളജി വിത്ത് സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലിവുള്ള ഒരു മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.
സ്കൂൾ ഓഫ് ബയോസയൻസസിൽ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവാണുള്ളത്. നിലവിൽ ഒരു ഒഴിവാണുള്ളത്. പൊതുവിഭാഗത്തിലാണ് ഈ നിയമനം നടത്തുന്നത്.
സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുകളുണ്ട്. ലാറ്റിൻ കാത്തലിക്/ആംഗ്ലോഇന്ത്യൻ, ഈഴവ/ബില്ല/തിയ്യ, പൊതുവിഭാഗത്തിൽ ഇ ഡബ്ലിയു എസ് വിഭാഗത്തിൽ പെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലേക്കാണ് നിയമനം.
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രിയിലാണ് ഒഴിവുള്ളത്. ഒരു ഒഴിവാണുള്ളത്. പി എച്ച് എച്ച് ഐ വിഭാഗത്തിലായിരിക്കും ഈ നിയമനം.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറലാണ് അസിസ്റ്റന്റ് പ്രൊഫസർ . ഒരു ഒഴിവാണുള്ളത് പിഎച്ച് - ഒ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയാണ് ഇത്.
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ മാനേജമെന്റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. പൊതുവിഭാഗത്തിലാണ് ഈ തസ്തികയിൽ നിയമനം നടത്തുന്നത്.
പ്രായം: 01.01.2025 ന് 50 വയസ്സ് കവിയരുത്.
യോഗ്യത: 2018 ലെ യുജിസി ചട്ടങ്ങൾ പ്രകാരം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 30 ( 30.11.2025 )
ഓൺലൈൻ അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാർഡ് കോപ്പിയായി എം ജി സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ ഏഴ് (07.12.2025 )
സർവകലാശാലകൾ/സർക്കാർ/എയ്ഡഡ് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അപേക്ഷകർ അവരുടെ തൊഴിലുടമയിൽ നിന്നുള്ള നിരാപേക്ഷ പത്ര ( എൻ ഒ സി)വും അപേക്ഷയുടെ ഹാർഡ് കോപ്പിയും സമർപ്പിക്കണം.
ഓൺലൈനായി അപേക്ഷിക്ക സമർപ്പിക്കാനുള്ള വിലാസം : www.facultyrecruitment.mgu.ac.in
പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പികളും എല്ലാ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ പകർപ്പുകളും ലഭിക്കേണ്ട വിലാസം:
ഡെപ്യൂട്ടി രജിസ്ട്രാർ-II (അഡ്മിഷൻ), മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം686 560
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates