Milma offers 338 vacancies for candidates from SSLC to B.Tech @MilmaOfficial
Career

മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

പത്താം ക്ലാസ് പാസ് ആയവർ മുതൽ എന്‍ജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് വരെ വിവിധ തസ്തികകളിൽ അപേക്ഷ നൽകാം. എഴുത്ത് പരീക്ഷയും അഭിമുഖത്തിലൂടെയുമാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. തിരുവനന്തപുരം, മലബാർ മേഖലയിൽ വിവിധ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചു.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം മേഖലയിൽ 198 ഒഴിവുകളും മലബാർ മേഖലയിൽ 140 ഒഴിവുകളുമാണ് ഉള്ളത്.

മിൽമ ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 20,800 മുതൽ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും.

ഒഴിവുകളും എണ്ണവും ക്രമത്തിൽ

തിരുവനന്തപുരം മേഖല

ഓഫിസർ കാറ്റഗറി

  • അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 3

  • അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – 3

  • അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ – 7

  • അസിസ്റ്റന്റ് ഡയറി ഓഫീസർ – 15

  • അസിസ്റ്റന്റ് എച്ച്.ആർ.ഡി ഓഫീസർ – 2

  • അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ – 4

  • അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ – 4

  • ജൂനിയർ സിസ്റ്റംസ് ഓഫീസർ – 2

അകെ 40 ഒഴിവുകൾ

നോൺ-ഓഫിസർ കാറ്റഗറി

  • സിസ്റ്റം സൂപ്പർവൈസർ – 2

  • ജൂനിയർ അസിസ്റ്റന്റ് – 12

  • ടെക്നീഷ്യൻ ഗ്രേഡ്-II (എം.ആർ.എ.സി) – 4

  • ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രിഷ്യൻ) – 5

  • ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രോണിക്സ്) – 4

  • ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) – 4

  • ലാബ് അസിസ്റ്റന്റ് – 4

  • മാർക്കറ്റിംഗ് അസിസ്റ്റന്റ് – 3

  • ജൂനിയർ സൂപ്പർവൈസർ (പി&ഐ) – 23

  • സെക്രട്ടേറിയൽ അസിസ്റ്റന്റ് – 3

അകെ 64 ഒഴിവുകൾ

പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി

  • ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-II – 1

  • പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്-III – 93

അകെ 94 ഒഴിവുകൾ

മലബാർ മേഖല

ഓഫീസർ വിഭാഗം

  • അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) – 2

  • അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ – 4

  • അസിസ്റ്റന്റ് ഡയറി ഓഫീസർ – 7

  • അസിസ്റ്റന്റ് എച്ച്.ആർ.ഡി ഓഫീസർ – 1

  • അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ – 3

  • അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ – 1

  • അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ – 1

  • അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ – 3

  • അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ – പ്രോജക്ട്) – 1

  • അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ – പ്രോജക്ട്) – 1

  • അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ – പ്രോജക്ട്) – 1

  • അസിസ്റ്റന്റ് ഡയറി ഓഫീസർ (പ്രോജക്ട്) – 4

അകെ ഒഴിവുകൾ: 29

നോൺ-ഓഫീസർ വിഭാഗം

  • സിസ്റ്റം സൂപ്പർവൈസർ – 5

  • ജൂനിയർ അസിസ്റ്റന്റ് – 24

  • ടെക്നീഷ്യൻ ഗ്രേഡ് II (എം.ആർ.എ.സി.) – 4

  • ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) – 9

  • ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്) – 3

  • ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ/ഫിറ്റർ) – 1

  • ലാബ് അസിസ്റ്റന്റ് – 4

  • മാർക്കറ്റിംഗ് ഓർഗനൈസർ – 3

  • മാർക്കറ്റിംഗ് അസിസ്റ്റന്റ് – 1

  • ജൂനിയർ സൂപ്പർവൈസർ (പി & ഐ) – 10

അകെ ഒഴിവുകൾ: 64

പ്ലാന്റ് അസിസ്റ്റന്റ് വിഭാഗം

  • പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III – 47

പത്താം ക്ലാസ് പാസ് ആയവർ മുതൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് വരെ വിവിധ തസ്തികകളിൽ അപേക്ഷ നൽകാം. എഴുത്ത് പരീക്ഷയും അഭിമുഖത്തിലൂടെയുമാണ് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 27 വൈകുന്നേരം 5 മണി വരെ. വിശദമായ വിവരണങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.

മലബാർ മേഖല - https://www.mrcmpu.com/

തിരുവനന്തപുരം മേഖല - https://www.milmatrcmpu.com/

Job alert : Thiruvananthapuram (TRCMPU) and Malabar (MRCMPU) units of MILMA have announced 338 vacancies across Officer, Non-Officer, and Plant Assistant posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍, കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കൂടിയേറ്റക്കാരനില്‍ നിന്ന് ന്യൂയോര്‍ക്ക് മേയറിലേക്ക്, മംദാനിയുടെ രാഷ്ട്രീയ യാത്ര

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

SCROLL FOR NEXT