Nainital Bank Recruitment 2026 41 Specialist Officer Vacancies, Apply by September 9 
Career

നൈനിറ്റാൾ ബാങ്കിൽ ജോലി നേടാം; 41 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ബിരുദം മുതൽ യോഗ്യത

ബിരുദം മുതൽ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. ചില തസ്തികകൾക്ക് പ്രവൃത്തി പരിചയം ആവശ്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി 41 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. തസ്തികകൾക്ക് പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 09.

1.റിസ്ക് ഓഫീസർ

യോഗ്യത: എം.ബി.എ (ഫിനാൻസ്) / മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമെട്രിക്സ് എന്നിവയിൽ റെഗുലർ ഫുൾടൈം ബിരുദാനന്തര ബിരുദം. കുറഞ്ഞത് 60% മാർക്ക്

പ്രവൃത്തിപരിചയം: ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് മേഖലയിൽ റിസ്ക് ഓഫീസറായി 1 വർഷത്തെ പരിചയം അഭികാമ്യം.

2. എച്ച്.ആർ. ഓഫീസർ

യോഗ്യത: പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് / എച്ച്.ആർ / എച്ച്.ആർ.ഡി / സോഷ്യൽ വർക്ക് / ലേബർ ലോ സ്പെഷ്യലൈസേഷനോടെ എം.ബി.എ, കുറഞ്ഞത് 60% മാർക്ക്

പ്രവൃത്തിപരിചയം: ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് മേഖലയിൽ എച്ച്.ആർ ഓഫീസറായി 1 വർഷത്തെ പരിചയം അഭികാമ്യം.

3.ഐ.ടി. ഓഫീസർ

യോഗ്യത: ബി.ഇ./ബി.ടെക്./എം.ടെക്./എം.ഇ./എം.സി.എ – കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഡാറ്റാ സയൻസ്, കുറഞ്ഞത് 60% മാർക്ക്.

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് സ്ഥാപനത്തിൽ 1 വർഷത്തെ പരിചയം അഭികാമ്യം.

4.ഡാറ്റാ സയന്റിസ്റ്റ്/ഡാറ്റാ അനലിസ്റ്റ്

യോഗ്യത: ഡാറ്റാ സയൻസ് / കംപ്യുട്ടർ സയൻസ് / സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം, കുറഞ്ഞത് 60% മാർക്ക്

പ്രവൃത്തിപരിചയം: വലിയ ഡാറ്റാബേസുകളിൽ ഡാറ്റാ സയന്റിസ്റ്റ്/അനലിസ്റ്റായി 1 വർഷത്തെ പരിചയം അഭികാമ്യം.

5.സിവിൽ എഞ്ചിനീയർ /ആർക്കിടെക്റ്റ്

യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ആർക്കിടെക്ചറിൽ ബിരുദം, കുറഞ്ഞത് 60% മാർക്ക്

പ്രവൃത്തിപരിചയം: നിർമാണം, മെയിന്റനൻസ് അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റിൽ 1 വർഷത്തെ പരിചയം അഭികാമ്യം.

6. മാനേജർ – ക്രെഡിറ്റ്

യോഗ്യത: എം.ബി.എ (ഫിനാൻസ്); സി.എ./സി.എം.എ./സി.എഫ്.എ അധിക യോഗ്യതയായി പരിഗണിക്കും

പ്രവൃത്തിപരിചയം: ക്രെഡിറ്റ് വിഭാഗത്തിൽ/ക്രെഡിറ്റ് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം നിർബന്ധം.

7. മാനേജർ – നിയമം

യോഗ്യത: എൽ.എൽ.ബി.യും ബാർ കൗൺസിലിൽ അഭിഭാഷകനായി രജിസ്ട്രേഷനും

നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന

പ്രവൃത്തിപരിചയം: ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് മേഖലയിൽ ലോ ഓഫീസറായി കുറഞ്ഞത് 3 വർഷം.

8. മാനേജർ – റിസ്ക്

യോഗ്യത: എം.ബി.എ (ഫിനാൻസ്) / മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമെട്രിക്സ്.

പ്രവൃത്തിപരിചയം: റിസ്ക് ഓഫീസറായി കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

9. മാനേജർ – കമ്പനി സെക്രട്ടറി

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ.സി.എസ്.ഐ) അസോസിയേറ്റ് അംഗത്വം

എൽ.എൽ.ബി./സി.എ./ഐ.സി.ഡബ്ല്യു.എ./സി.എം.എ./എഫ്.ആർ.എം അധിക യോഗ്യതയായി പരിഗണിക്കും

പ്രവൃത്തിപരിചയം: കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 3 വർഷം.

10. സീനിയർ മാനേജർ – ട്രഷറി

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം + ഫിനാൻസ് സ്പെഷ്യലൈസേഷനോടെ കുറഞ്ഞത് 2 വർഷത്തെ എം.ബി.എ/പി.ജി.ഡി.ബി.എ/പി.ജി.ഡി.ബി.എം/പി.ജി.പി.എം/പി.ജി.ഡി.എം.

അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം

പ്രവൃത്തിപരിചയം: ട്രേഡിങ്, അസറ്റ്-ലൈബിലിറ്റി മാനേജ്മെന്റ്, പലിശനിരക്ക് റിസ്ക്, ഫണ്ടിങ്/ലിക്വിഡിറ്റി മാനേജ്മെന്റ് മേഖലയിൽ കുറഞ്ഞത് 5 വർഷം

11. സീനിയർ മാനേജർ – ക്രെഡിറ്റ്

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം + ഫിനാൻസിൽ ബിരുദാനന്തര ബിരുദം; സി.എ./സി.എം.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ./സി.എഫ്.എ അധിക യോഗ്യതയായി പരിഗണിക്കും

പ്രവൃത്തിപരിചയം: ക്രെഡിറ്റ് പ്രവർത്തനങ്ങൾ/ക്രെഡിറ്റ് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 5 വർഷം.

12. സീനിയർ മാനേജർ – നിയമം

യോഗ്യത: നിയമത്തിൽ ബിരുദവും ബാർ കൗൺസിലിൽ അഭിഭാഷകനായി രജിസ്ട്രേഷനും; നിയമത്തിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന

പ്രവൃത്തിപരിചയം: ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് മേഖലയിൽ ലോ ഓഫീസറായി കുറഞ്ഞത് 5 വർഷം.

13. സീനിയർ മാനേജർ - ഫോറെക്സ് ഓഫീസർ

യോഗ്യത: ബിരുദം + ഫിനാൻസ്/ഇന്റർനാഷണൽ ബിസിനസ്/ട്രേഡ് ഫിനാൻസ് സ്പെഷ്യലൈസേഷനോടെ 2 വർഷത്തെ എം.ബി.എ/തത്തുല്യം

പ്രവൃത്തിപരിചയം: ബാങ്ക്/എൻ.ബി.എഫ്.സി/എഫ്.ഐ/ഫിൻടെക് മേഖലയിൽ 5 വർഷം.

കറൻസി മാർക്കറ്റ്, ട്രേഡ് ഫിനാൻസ്, FEMA/FEDAI എന്നിവയിൽ അറിവ് ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nainitalbank.bank.in/pdf/Notification%202026.pdf

Nainital Bank Recruitment 2026 41 Specialist Officer Vacancies, Apply by September 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങി? ; ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി

ലോണ്‍ അടച്ചുതീര്‍ത്താലും കാര്‍ 'സ്വന്തമാവില്ല'; ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40 ലക്ഷം രൂപ

'ഏതൊരു പങ്കാളിക്കും അത് കാണുമ്പോൾ അസ്വസ്ഥത തോന്നും, പക്ഷേ'; ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യഷ്

സ്റ്റണ്ണിങ് ക്യാച്ച്, 'യു ബ്യൂട്ടി ​ഗിൽ'! മുഴുനീള ഡൈവ്, ​ഒറ്റ കൈയിൽ പന്ത് (വിഡിയോ)