നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി (NARL)യിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സയന്റിസ്റ്റ്.എൻജിനീയർ, ജൂനിയർറിസർച്ച് ഫെലോ (ജെ ആർഎഫ്) തസ്തികകളിലാണ് ഒഴിവുകളുള്ളത്.
സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിൽ രണ്ട് ഗ്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എസ് സി, എസ് ഡി എന്നീ ഗ്രേഡുകളിലാണ് ഈ വിഭാഗത്തിലെ ഒഴിവുകൾ.
ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിൽ ഗവേഷണ, ശാസ്ത്ര മേഖലകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് എൻ എ ആർ എല്ലിലെ ജോലി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി ( NARL ) ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമാണ് . അന്തരീക്ഷ ശാസ്ത്ര മേഖലയിലെ അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണങ്ങളിലാണ് ഈ സ്ഥാപനം ശ്രദ്ധയൂന്നുന്നത്.
1992 ൽ നാഷണൽ മെസോസ്ഫെറിക്-സ്ട്രാറ്റോസ്ഫെറിക്-ട്രോപ്പോസ്ഫെറിക് (MST) റഡാർ ഫെസിലിറ്റി (NMRF) എന്ന പേരിലാണ് ഈ ഗവേഷണ സ്ഥാപനം ആരംഭിച്ചത്. പിന്നീട് 2005 ൽ എൻ എം ആർ എഫി (NMRF) നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി (NARL) എന്ന പേര് നൽകി ഗവേഷണ സ്ഥാപനമാക്കി മാറ്റി.
ജൂനിയർറിസർച്ച് ഫെലോ ജെആർഎഫ്: 28 വയസ്സ്
സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി) : 30 വയസ്സ്
സയന്റിസ്റ്റ്/എൻജിനീയർ എസ്‌ഡി: 35 വയസ്സ്
അർഹതയുള്ള വിഭാഗങ്ങൾക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.
ഫിസിക്സ് / അറ്റ്മോസ്ഫെറിക് സയൻസ് / സ്പേസ് ഫിസിക്സ് / മെറ്റീരിയോളജി / എർത്ത് സിസ്റ്റം സയൻസസ് / ജിയോഫിസിക്സ് / റിമോട്ട് സെൻസിങ് / അപ്ലൈഡ് കെമിസ്ട്രി എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 65% മാർക്കോടെ എം എസ് സി
അല്ലെങ്കിൽ
ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ഒപ്റ്റിക്കൽ എൻജിനീയറിങ് / ഫോട്ടോണിക്സ് / ഇൻസ്ട്രമെന്റേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ എംഇ അല്ലെങ്കിൽ എംടെക്
സി എസ് ഐ ആർ-യു ജിസി നെറ്റ് / ഗേറ്റ് / ജാം / ജെസ്റ്റ് എന്നിവയിൽ ഏതിലെങ്കിലും സാധുവായ സ്കോർ
കുറഞ്ഞത് 60% മാർക്കോടെ എം എസ്‌സി/എം എസ്
ബന്ധപ്പെട്ട മേഖലകളിൽ ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡി
അഭിലഷണീയം:
എയർ ക്വാളിറ്റി മോഡലിങ് / ക്ലൈമറ്റ് മോഡലിങ് / എച്ച്പിസി എന്നിവയിൽ പരിചയം.
60% മാർക്കോടെ ആർഎഫ്/മൈക്രോവേവ്/കമ്മ്യൂണിക്കേഷനിൽ എം ഇ /എം ടെക്
65% മാർക്കോടെ ഇസിഇയിൽ ബി ഇ./ബിടെക്
അഭിലഷണീയം:
റഡാർ സിസ്റ്റം എൻജിനീയറിങ്ങിൽ പരിചയം.
ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്): 13
സയന്റിസ്റ്റ്/എൻജിനീയർ (എസ്‌ഡി): 01
സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി): 01
ആകെ ഒഴിവുകളുടെ എണ്ണം: 15
ജെ ആർ എഫ്
37,000 രൂപ ആദ്യ രണ്ട് വർഷങ്ങളിൽ
42,000 രൂപ മൂന്ന് മുതൽ പിന്നീടുള്ള വർഷങ്ങളിൽ
സയന്റിസ്റ്റ്/എൻജിനീയർ (എസ്‌ഡി) :67,700 – 2,08,700 രൂപ സ്കെയിലിൽ ( പുറമെ അലവൻസുകൾ)
സയന്റിസ്റ്റ്/എൻജിനീയർ (എസ്‌സി): 56,100 – 1,77,500 രൂപ സ്കെയിലിൽ ( പുറമെ അലവൻസുകൾ)
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 27 രാത്രി 11.59 മണി വരെ
അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് ഇവിടെ കാണാം
സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഇവിടെ വായിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates