NCESS Thiruvananthapuram Recruitment 2026 JRF Openings for NET/GATE Qualified Candidates. Ai representative image
Career

NCESS JRF: കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ; നെറ്റ്,ഗേറ്റ് യോഗ്യതയുള്ളവർക്ക് അവസരം, കേരളത്തിൽ നിയമനം

ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് (MES) കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS), തിരുവനന്തപുരം ജൂനിയർ റിസർച്ച് ഫെല്ലോ (JRF) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 2 ഒഴിവുകളാണ് ഉള്ളത്. ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3.

ഒഴിവുകളുടെ വിശദാംശങ്ങൾ

1. ജൂനിയർ റിസർച്ച് ഫെല്ലോ (PM-ECRG)

  • ഒഴിവ്: 1

വിദ്യാഭ്യാസ യോഗ്യത

  • ജിയോളജി / എർത്ത് സയൻസ് / അപ്ലൈഡ് ജിയോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ M.Sc./M.Tech

  • കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ CGPA

  • CSIR/UGC-NET അല്ലെങ്കിൽ GATE യോഗ്യത നിർബന്ധം

അഭികാമ്യ യോഗ്യത

  • ജിയോകെമിസ്ട്രി, ജിയോക്രോണോളജി, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ മേഖലകളിൽ പരിചയം

  • ശാസ്ത്രീയ റിപ്പോർട്ടുകളും ഗവേഷണ രേഖകൾ തയ്യാറാക്കുന്നതിലും മികച്ച ആശയവിനിമയ ശേഷിയിലും പ്രാവീണ്യം.

2. ജൂനിയർ റിസർച്ച് ഫെല്ലോ (SAC17)

  • ഒഴിവ്: 1

വിദ്യാഭ്യാസ യോഗ്യത

  • Hydrology / Water Resources / Hydraulic Engineering / Geoinformatics / Climate Science അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ M.Tech/M.E

  • CSIR/UGC-NET അല്ലെങ്കിൽ GATE യോഗ്യത

അഭികാമ്യ യോഗ്യത

  • Optical / Microwave Remote Sensing

  • Machine Learning

  • Soil Moisture Data Analysis മേഖലകളിൽ പ്രവൃത്തി പരിചയം

പ്രായപരിധി

  • പരമാവധി പ്രായം: 28 വയസ്

  • SC/ST/OBC വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

  • പ്രതിമാസ ഫെല്ലോഷിപ്പ്: ₹37,000

  • കൂടാതെ HRA (നിയമാനുസൃതമായി)

തെരഞ്ഞെടുപ്പ് രീതി

  • അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

  • തുടർന്ന് എഴുത്തുപരീക്ഷ / അഭിമുഖം നടത്തും.

  • പരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങൾ NCESS വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ ഇമെയിലിലും അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ncess.gov.in/images/Recruitment/website-notification-for-JRF-final.pdf

NCESS Thiruvananthapuram Recruitment 2026 JRF Openings for NET/GATE Qualified Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് കുത്തിച്ചുയര്‍ന്നു

ഷെഫ് നളന്റെ മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യം, എള്ളുണ്ടയുടെ സിപിംൾ റെസിപ്പി

ഇൻകം ടാക്സിൽ അവസരം! പ്രൈവറ്റ് സെക്രട്ടറിയാകാം, മികച്ച ശമ്പളവും, ആനുകൂല്യങ്ങളും നേടാം

ഇനി കാറുകളും ഓട്ടോകളും 'ചാണകക്കരുത്തിൽ' കുതിക്കും! 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകളുമായി മാരുതി സുസുക്കി

"ലൂസിഫറി'ൽ അഭിനയിക്കാനിരുന്നപ്പോഴാണ് ഒരു വീഴ്ച സംഭവിച്ചത്, ഈ 'തന്തപ്പണി' മതിയെന്ന് തോന്നി'; അഭിനയം നിർത്തിയതിനെ കുറിച്ച് മധു