new posts in nursing colleges in kerala AI
Career

നഴ്സിങ് കോളേജുകളിൽ പുതിയ 13 തസ്തികകൾ

തിരുവനന്തപുരം അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പൂജപ്പുര എൽ ബി എസ്സിലും അദ്ധ്യാപക ഒഴിവുകൾ നികത്താൻ താൽക്കാലിക നിയമനം.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച അ‍ഞ്ച് പുതിയ സർക്കാർ നഴ്സിങ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിങ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകൾക്ക് അനുമതി നൽകി. ആകെ ഏഴ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും ആറ് അസോസിയേറ്റ് പ്രൊഫസർ തസ്തികകളും ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് നഴ്സിങ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം നഴ്സിങ് കോളേജ്-അനക്സിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഈ തസ്തികകളിൽ നിയമനം നടത്തുമെന്നും മന്ത്രി വീണ ജോ‍ർജ് പറഞ്ഞു.

സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം കഴിഞ്ഞ വർഷം 1020 ബി എസ് സി നഴ്‌സിങ് സീറ്റുകളാണ് പുതുതായി വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകൾ, സീപാസ് 150 സീറ്റുകൾ, കെയ്പ് 50 സീറ്റുകൾ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച ആറ് നഴ്‌സിംഗ് കോളേജുകൾക്കായി 79 തസ്തികകളും സൃഷ്ടിച്ചു. ഇതിന് പുറമെയാണ് ഈ തസ്തികകൾ സൃഷ്ടിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളേജുകളും തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചു.

ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ്, താനൂർ എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളേജുകളും ആരംഭിച്ചു.

വാക്-ഇൻ-ഇന്റർവ്യൂ

പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എഞ്ചിനിയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് & എഞ്ചിനിയറിങ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.

ഇതിനായി ഓഗസ്റ്റ് 22ന് രാവിലെ 9.30ന് കോളേജിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495230874.

അദ്ധ്യാപക അഭിമുഖം

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.

യോ​ഗ്യതയുള്ള താൽപ്പര്യമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്തംബർ ഒമ്പതിന് രാവിലെ 10 മണിക്ക് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വച്ചാണ് അഭിമുഖം നടത്തുന്നത്.

ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9074141036.

Career News: 13 new posts in nursing colleges in kerala, Temporary vacancies at Fashion Designing and Garment Technology Institute and Poojappura LBS, Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

ഹ്യുണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ്, ടാറ്റ സിയറ...; നവംബറിനെ ആവേശത്തിലാക്കാന്‍ വരുന്നു മൂന്ന് പുതിയ കാറുകള്‍, വിശദാംശങ്ങള്‍

SCROLL FOR NEXT