NFC Hyderabad Apprentice 2025, 405 ITI Vacancies @DAEIndia
Career

ഐടിഐ പാസായോ?, ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 405 ഒഴിവുകൾ, അവസാന തീയതി നവംബർ 15

ഫിറ്റർ, ഇലക്ട്രീഷ്യൻ, സിഒപിഎ, മെഷീനിസ്റ്റ്, വെൽഡർ എന്നിവയുൾപ്പെടെ 16 വ്യത്യസ്ത ട്രേഡുകളിലായി ആകെ 405 ഒഴിവുകൾ ഉണ്ട്. പ്രതിമാസം 10,560 വരെ സ്റ്റൈപ്പൻഡ് ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ (എൻ എഫ്‌ സി) അപ്രന്റീസ് അകാൻ അവസരം. ഐ ടി ഐയിൽ വിവിധ ട്രേഡുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

ഫിറ്റർ, ഇലക്ട്രീഷ്യൻ, സിഒപിഎ, മെഷീനിസ്റ്റ്, വെൽഡർ എന്നിവയുൾപ്പെടെ 16 വ്യത്യസ്ത ട്രേഡുകളിലായി ആകെ 405 ഒഴിവുകൾ ഉണ്ട്. പ്രതിമാസം 10,560 വരെ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

തസ്തികകൾ - സ്റ്റൈപ്പന്റ്

ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ഇൻസ്ട്രുമെന്റ് മെക്കാനിക്സ്, ഇലക്ട്രോണിക്സ് മെക്കാനിക്സ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്), മോട്ടോർ മെക്കാനിക്സ് (വെഹിക്കിൾ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), സിഒപിഎ, ഡീസൽ മെക്കാനിക് എന്നീ ട്രേഡുകൾക്ക് പ്രതിമാസം 10,560 രൂപ ആണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുക.

കാർപെന്റർ, പ്ലംബർ, വെൽഡർ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നീ ട്രേഡുകൾക്ക് പ്രതിമാസം 9,600 രൂപ

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് (എസ്‌എസ്‌സി) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

ജനറൽ വിഭാഗത്തിന് ഉയർന്ന പ്രായ പരിധി 25 വയസ്സ്.

ഒബിസി 28 വയസ്സ് (3 വർഷം ഇളവ്), എസ്‌സി/എസ്ടി 30 വയസ്സ് (5 വർഷം ഇളവ്)

തെരഞ്ഞെടുപ്പ് പ്രക്രിയ

16 ട്രേഡുകളിൽ 15 എണ്ണത്തിനും, തിരഞ്ഞെടുപ്പ് പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. നിങ്ങളുടെ ഐടിഐ യോഗ്യതാ പരീക്ഷയിൽ (അതത് ട്രേഡിൽ) നിങ്ങൾ നേടിയ മാർക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. രണ്ടോ അതിലധികമോ ഉദ്യോഗാർത്ഥികൾക്ക് ഐ ടി ഐയിൽ ഒരേ മാർക്ക് ഉണ്ടെങ്കിൽ, പത്താം ക്ലാസ് (എസ്എസ്‌സി) പരീക്ഷയിൽ ഉയർന്ന ശതമാനം മാർക്ക് ഉള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നൽകും.

അഭിമുഖം (ഇലക്ട്രീഷ്യൻ ട്രേഡിന് മാത്രം)

ഇലക്ട്രീഷ്യൻ ട്രേഡിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുകയും ചെയ്യും.

Job alert: NFC Hyderabad Apprentice Recruitment 2025, 405 ITI Vacancies Across 16 Trades, Apply by November 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

മുഹമ്മ, പാതിരാമണല്‍, കുമരകം... ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

എങ്ങനെയാണ് ജോലിയിൽ 'സ്മാർട്ട്' ആകുന്നത്?

SCROLL FOR NEXT