നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററി (എൻഐസി-NIC)ൽ സയന്റിസ്റ്റ്-ബി തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ വരുന് സ്ഥാപനമാണ് ഇത്.
കമ്പ്യൂട്ടർ സയൻസസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഡേറ്റ സയൻസ് ആൻഡ് എഐ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഈ വിഭാഗങ്ങളിലെല്ലാമായി ആകെ 243 ഒഴിവുകളാണ് ഉള്ളത്.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും ഗേറ്റ് സ്കോറും ഉള്ളവർക്ക് ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 24 ആണ്.
ഇൻഫോർമാറ്റിക്സ്, ഇ-ഗവേണൻസ് മേഖലകളിൽ സർക്കാർ ജോലിയിൽ താൽപ്പര്യമുള്ള എൻജിനീയറിങ്, ബിരുദാനന്തരബിരദം ഉള്ളവർക്ക് മികച്ച അവസരമാണ് ഇത്.
ആകെ ഒഴിവുകൾ 243
കമ്പ്യൂട്ടർ സയൻസസ് ആൻഡ് ഐടി: 168
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ: 25
ഡേറ്റ സയൻസ് ആൻഡ് എഐ: 50
യോഗ്യത :ബിഇ /ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ നിർദ്ദിഷ്ട മേഖലകളിൽ എംഎസ്‌സിയോ എംസിഎയോ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഗേറ്റ് പേപ്പറും കോഡും : കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സിഎസ്)
യോഗ്യത : ബിഇ /ബിടെക് അല്ലെങ്കിൽ തത്തുല്യം.
ഗേറ്റ് പേപ്പറും കോഡും : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ഇ.സി)
യോഗ്യത : ബിഇ /ബിടെക് അല്ലെങ്കിൽ അല്ലെങ്കിൽ നിർദ്ദിഷ്ട മേഖലയിൽ തത്തുല്യം.
ഗേറ്റ് പേപ്പറും കോഡും : ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡിഎ)
സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയുടെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. എന്നിരുന്നാലും, അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാനദണ്ഡപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത് 2026 മാർച്ച് 31 എന്ന തീയതി അടിസ്ഥാനമാക്കിയായിരിക്കും.
ജനറൽ / ഒബിസി (എൻസിഎൽ) / ഇഡബ്ല്യുഎസ്: 800 രൂപ
എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം 5:30 വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates