NIT Calicut Invites Applications for 79 Apprentice Trainee Vacancies. 
Career

കാലിക്കറ്റ് എൻഐടിയിൽ അവസരം; 79 ഒഴിവുകൾ, ഗ്രാജുവേറ്റ്, ഡിപ്ലോമ ട്രെയിനി, അവസാന തീയതി ജൂൺ 12

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് (CCESD) കീഴിലായിരിക്കും നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ (NIT Calicut) ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് (CCESD) കീഴിലായിരിക്കും നിയമനം. ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റീസ് ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ആകെ 79 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് അപ്രന്റീസ് പരിശീലനം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.

ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി

1.ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് – 8 ഒഴിവുകൾ

  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം

  • കുറഞ്ഞത് 60% മാർക്ക്

2.ഹോട്ടൽ മാനേജ്മെന്റ് – 2 ഒഴിവുകൾ

  • ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി

  • കുറഞ്ഞത് 60% മാർക്ക്

3.നഴ്സിംഗ് – 2 ഒഴിവുകൾ

  • ബി.എസ്.സി നഴ്സിംഗ്

  • കുറഞ്ഞത് 60% മാർക്ക്

4.ലാബ് ടെക്നീഷ്യൻ – 1 ഒഴിവ്

  • ബി.എസ്.സി എം.എൽ.ടി (Medical Laboratory Technology)

  • കുറഞ്ഞത് 60% മാർക്ക്

5.ഫാർമസിസ്റ്റ് – 1 ഒഴിവ്

  • ബി.ഫാം

  • കുറഞ്ഞത് 60% മാർക്ക്

6.ജനറൽ അഡ്മിനിസ്ട്രേഷൻ – 30 ഒഴിവുകൾ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • കുറഞ്ഞത് 60% മാർക്ക്

ഡിപ്ലോമ അപ്രന്റീസ് ട്രെയിനി

1.കൊമേഴ്ഷ്യൽ പ്രാക്ടീസ് – 10 ഒഴിവുകൾ

  • അംഗീകൃത സ്റ്റേറ്റ് ബോർഡിൽ നിന്ന് കൊമേഴ്ഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ

2. കംപ്യുട്ടർ സയൻസ് എഞ്ചിനീയറിംഗ് – 15 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് എഞ്ചിനീയറിംഗിലോ അനുബന്ധ വിഷയത്തിലോ ഡിപ്ലോമ

3.ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 3 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ അനുബന്ധ വിഷയത്തിലോ ഡിപ്ലോമ

4. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് – 2 ഒഴിവുകൾ

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ അനുബന്ധ വിഷയത്തിലോ ഡിപ്ലോമ

5. നഴ്സിംഗ് – 1 ഒഴിവ്

  • ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ

6.ലാബ് ടെക്നീഷ്യൻ – 1 ഒഴിവ്

  • ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ

7. ഫാർമസിസ്റ്റ് – 1 ഒഴിവ്

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജി (DMLT) ഡിപ്ലോമ

8. മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 1 ഒഴിവ്

  • മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ

9. സിവിൽ എഞ്ചിനീയറിംഗ് – 1 ഒഴിവ്

  • സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ

സ്റ്റൈപൻഡ്

  • ഗ്രാജുവേറ്റ് അപ്രന്റീസ്: 15,000 രൂപ പ്രതിമാസം

  • ഡിപ്ലോമ അപ്രന്റീസ്: 12,500 രൂപ പ്രതിമാസം

പ്രായപരിധി (12 ജൂൺ 2026 പ്രകാരം)

  • ഗ്രാജുവേറ്റ് അപ്രന്റീസ്: UR – 28, OBC – 31, SC/ST – 33 വയസ്

  • ഡിപ്ലോമ അപ്രന്റീസ്: UR – 30, OBC – 33, SC/ST – 35 വയസ്

തെരഞ്ഞെടുപ്പ്

അപേക്ഷകൾ പരിശോധിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ രേഖാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് വിളിക്കും. അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ

ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 12. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ അപ്രന്റീസ് പരിശീലനമാണ് ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://nitc.ac.in/imgserver/uploads/attachments/Ed__f32e58ac-90fb-470f-be27-922ed10d83d7_.pdf

NIT Calicut Invites Applications for 79 Apprentice Trainee Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

'കുട്ടികള്‍ക്ക് മിഠായി തട്ടിയിട്ടു; വി മുരളീധരന്‍ കാണിച്ചത് തരംതാണ നടപടി', ലജ്ജാവഹമെന്ന് വി ശിവന്‍കുട്ടി

'ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ?, നിങ്ങള്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ'യെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്, അനുമതി നിഷേധിച്ചു

ചാലക്കുടിയിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികൾ മരിച്ച നിലയിൽ, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

ലേബലില്‍ തെറ്റായ വിവരങ്ങള്‍; ദഖിലിയയില്‍ നിന്ന് വ്യാജ ടയറുകള്‍ പിടികൂടി

SCROLL FOR NEXT