NORKA Legal Aid Cell Recruitment 2026 Opportunities in UAE, Saudi Arabia, Canada & More 
Career

നോർക്ക റൂട്ട്സിൽ അവസരം; വിദേശ രാജ്യങ്ങളിലെ ലീഗൽ കൺസൾട്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈത്ത്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ആയിരിക്കും നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിലേക്ക് (PLAC) നിയമനം നടത്തുന്നു. ലീഗല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ആയിരിക്കും നിയമനം.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസികേരളീയരുടെ ക്ഷേമത്തില്‍ താല്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുളളവര്‍ നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ച് 2026 ഓഗസ്റ്റ് 16 നകം അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770540 0471-2770529 (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

NORKA Legal Aid Cell Recruitment 2026 Opportunities in UAE, Saudi Arabia, Canada & More

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?

'അഞ്ച് ഗ്രഹങ്ങൾ ഉച്ചരാശിയിൽ നിൽക്കുന്ന സമയത്ത് ജനനം'; അറിയാം ശ്രീരാമന്റെ ജന്മരഹസ്യവും ജ്യോതിഷ വിശേഷങ്ങളും

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം 2026-28; നാളെ മുതൽ അപേക്ഷിക്കാം

കേരള മാരിടൈം ബോർഡിൽ സർവേയർ നിയമനം; പ്രതിമാസം ₹75,000 ശമ്പളം