Northern Railway Recruitment 21 Sports Quota Vacancies Announced. file
Career

റെയിൽവേയിൽ കായിക താരങ്ങൾക്ക് ജോലി; 21 ഒഴിവുകൾ, ഡിസംബർ 1 മുതൽ അപേക്ഷിക്കാം

അത്‌ലറ്റിക്സ്, ആർച്ചറി, ഹോക്കി, ക്രിക്കറ്റ്, ജിംനാസ്റ്റിക്സ്, വോളിബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിലാണ് ഒഴിവുകൾ. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നോർത്ത് റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ 21 ഒഴിവുകളിൽ നിയമനം നടത്തുന്നു. അത്‌ലറ്റിക്സ്, ആർച്ചറി, ഹോക്കി, ക്രിക്കറ്റ്, ജിംനാസ്റ്റിക്സ്, വോളിബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിലാണ് ഒഴിവുകൾ. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കായിക നേട്ടങ്ങളും നിർബന്ധമാണ്. യോഗ്യതയുള്ളവർക്ക് ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ആണ്.

ഒഴിവുകൾ

  • അത്‌ലറ്റിക്സ് പുരുഷ വിഭാഗം – 110 മീറ്റർ ഹർഡിൽസ്: 1

  • അത്‌ലറ്റിക്സ് പുരുഷ വിഭാഗം – 200 മീറ്റർ: 1

  • അത്‌ലറ്റിക്സ് വനിതാ വിഭാഗം – 10 കിലോമീറ്റർ: 1

  • ആർച്ചറി പുരുഷ വിഭാഗം – റികർവ്: 1

  • ഹോക്കി പുരുഷ വിഭാഗം – ഫോർവേഡ്: 1

  • ഹോക്കി വനിതാ വിഭാഗം – ഡിഫൻഡർ: 1

  • ക്രിക്കറ്റ് വനിതാ വിഭാഗം – ടോപ്പ് ഓർഡർ ബാറ്റർ: 1

  • ജിംനാസ്റ്റിക്സ് പുരുഷ വിഭാഗം – ഓൾറൗണ്ടർ : 1

  • വോളിബോൾ പുരുഷ വിഭാഗം – ലിബറോ: 1

  • വോളിബോൾ പുരുഷ വിഭാഗം – സെറ്റർ: 1

  • ടേബിൾ ടെന്നീസ് പുരുഷ വിഭാഗം – സിംഗിൾസ്: 1

  • കബഡി പുരുഷ വിഭാഗം – ലെഫ്റ്റ് റെയ്ഡർ: 1

  • കബഡി വനിതാ വിഭാഗം – ലെഫ്റ്റ് കോർണർ: 1

  • ബോക്സിങ് പുരുഷ വിഭാഗം – 75 കിലോഗ്രാം: 1

  • ഷൂട്ടിങ് പുരുഷ വിഭാഗം – 10 മീറ്റർ എയർ പിസ്റ്റൾ: 1

  • ഷൂട്ടിങ് വനിതാ വിഭാഗം – 10 മീറ്റർ എയർ പിസ്റ്റൾ: 1

  • ഹാൻഡ്ബോൾ പുരുഷ വിഭാഗം – ലെഫ്റ്റ് വിങ്: 1

  • ഹാൻഡ്ബോൾ വനിതാ വിഭാഗം – റൈറ്റ് വിങ്: 1

  • ഗുസ്തി വനിതാ വിഭാഗം – 53 കിലോഗ്രാം: 1

  • ഖോ-ഖോ പുരുഷ വിഭാഗം – ഓൾറൗണ്ടർ: 1

  • ബാസ്കറ്റ്ബോൾ വനിതാ വിഭാഗം – ഷൂട്ടർ: 1

യോഗ്യത

ലെവൽ 2, 3 തസ്തികകൾക്ക് പ്ലസ് ടുവും ലെവൽ 4, 5 തസ്തികകൾക്ക് അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

ഇതോടൊപ്പം വിജ്ഞാപനത്തിൽ പറയുന്ന കായിക നേട്ടങ്ങളും നിർബന്ധമാണ്.

2024 ഏപ്രിൽ 1 മുതൽ വിജ്ഞാപന തീയതിവരെ നേടിയ കായിക നേട്ടങ്ങളാണ് പരിഗണിക്കുക.

ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ പങ്കാളിത്തം, മെഡൽ നേട്ടം, സ്ഥാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടും.

ഓരോ കായിക ഇനത്തിനും പേ ലെവലിനും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം.

അപേക്ഷകർ 2027 ജനുവരി ഒന്നിന് 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക. https://www.rrcnr.org/downloads/Sports_QuotaNotification_2026.pdf

Northern Railway Recruitment 2026, 21 Sports Quota Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരനെ ഡിസ്‌ചാർജ് ചെയ്തു; ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തിയേക്കും

'കേട്ടത് ശരി തന്നെ'; പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്; സര്‍പ്രൈസ് പൊട്ടിച്ച് നാനി

'ഇപ്പോള്‍ തന്നെ മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ല; ഒരുപാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരും'

'ശിക്ഷിക്കപ്പെടാത്ത കേസുകളെല്ലാം വ്യാജ പരാതികളല്ല, നിയമപരമായ വഴികൾ അവസാനിക്കുന്നില്ല'; ലിജു കൃഷ്ണയുടെ ആരോപണങ്ങൾ തള്ളി ഡബ്ല്യുസിസി

സി- ഡിറ്റിൽ 30 ഒഴിവുകൾ; +2 മുതൽ ബിരുദം വരെ യോഗ്യത, മികച്ച ശമ്പളം