You can now apply for Post Basic Diploma in Specialty Nursing representational purposes TNIE Fil
Career

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം

പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമായിരിക്കും പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

നഴ്സിങ് മേഖലയിൽ വിവിധ സ്പെഷ്യാലിറ്റി മേഖലകളിൽ പരിശീലനം ലഭിക്കുന്നതിനുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ മേഖലയിൽ നടത്തുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്‌സിങ്, ക്രിറ്റിക്കൽ കെയർ നഴ്‌സിങ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിങ്, നിയോനേറ്റൽ നഴ്‌സിങ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകൾക്ക് 2025-26 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൽ ബി എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ എട്ട് വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്.

സെപ്റ്റംബർ എട്ട് വരെ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോം ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ അപേക്ഷാഫീസ് ഒടുക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം കൂടാതെ റഗുലർ ആയി പഠിച്ച ഇൻഡ്യൻ നഴ്‌സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻ എം (GNM) കോഴ്‌സ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ്/ബി എസ് സി നഴ്‌സിങ് 50% മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകർ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം.

അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ്സ് ആണ്. സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസ്സാണ്. പ്രായപരിധി കണക്കാക്കുന്ന കോഴ്‌സ് വിജ്ഞാപന തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും. എൽ ബി എസ്സ് ഡയറക്ടർ, തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

പട്ടികജാതി/പട്ടിക വർഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവ‍​ർ​ഗ വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്. ടൈപ്പ്‌റൈറ്റിങ്, ഷോട്ട്ഹാൻഡ്, കംപ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളജ് വിഷയങ്ങളിലാണ് പരിശീലനം.

അടിസ്ഥാന യോഗ്യത : പ്ലസ് ടു, പ്രായപരിധി : (2025 ജൂലൈ 1ന്) 18-27 വയസ്സ്, വാർഷിക വരുമാനം : മൂന്ന് ലക്ഷം കവിയാൻ പാടില്ല. കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്. പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പൻഡും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. ഈ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2332113.

Education News: Admission to Post Basic Diploma in Specialty Nursing will be based on a rank list prepared on the basis of the Common Entrance Examination and a subsequent skill test.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT