കൊച്ചി തൃക്കാക്കരയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) പെയ്ഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.
ഇന്റേൺഷിപ്പിന്റെ കാലാവധി ആറുമാസമാണ്. പരിശീലനം ജൂലൈ 1 മുതൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.
കംപ്യുട്ടർ സയൻസ്, എഐ & എംഎൽ, ഡാറ്റ സയൻസ് – 12 ഒഴിവുകൾ
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് – 10 ഒഴിവുകൾ
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് – 10 ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് – 10 ഒഴിവുകൾ
മെക്കാനിക്കൽ എൻജിനിയറിങ് – 5 ഒഴിവുകൾ
കെമിക്കൽ എൻജിനിയറിങ് – 4 ഒഴിവുകൾ
പോളിമർ സയൻസ്/ടെക്നോളജി – 4 ഒഴിവുകൾ
ഫിസിക്സ് – 2 ഒഴിവുകൾ
ഓപ്റ്റോ ഇലക്ട്രോണിക്സ് – 2 ഒഴിവുകൾ
ഓഷ്യൻ സയൻസ് – 2 ഒഴിവുകൾ
ഓഷ്യൻ ടെക്നോളജി – 2 ഒഴിവുകൾ
യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിൽ AICTE/UGC അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന അവസാന വർഷ യുജി/പിജി വിദ്യാർഥികൾ.
75% മാർക്ക് അല്ലെങ്കിൽ 7.5 CGPA/SGPA നിർബന്ധം.
6 മാസത്തെ ഇന്റേൺഷിപ്പ്/പ്രോജക്ട് കോഴ്സിന്റെ ഭാഗമായിരിക്കണം.
പ്രായപരിധി: പരമാവധി 28 വയസ്സ്
സ്റ്റൈപ്പൻഡ്: പ്രതിമാസം 30,000 രൂപ
തെരഞ്ഞെടുപ്പ് രീതി:
അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും.
ഇന്ററാക്ഷൻ/അഭിമുഖം (നേരിട്ടോ ഫോൺ വഴിയോ വി ഡിയോ കോൺഫറൻസിലൂടെയോ)
രേഖാ പരിശോധന
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://drdo.gov.in/drdo/sites/default/files/vacancy/advtNPOL05062026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates