NTPC Deputy Manager Recruitment 2026 135 Engineering Posts, Salary Up to Rs 2 Lakh 
Career

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ (C&I) വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 135 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ (C&I) വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.

തസ്തിക തിരിച്ചുള്ള ഒഴിവുകൾ

  • ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) — 40 ഒഴിവുകൾ

  • ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) — 55 ഒഴിവുകൾ

  • ഡെപ്യൂട്ടി മാനേജർ (കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ – C&I) — 40 ഒഴിവുകൾ

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫുൾടൈം ബി.ഇ/ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്കൽ തസ്തികയ്ക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തസ്തികയ്ക്ക് മെക്കാനിക്കൽ/പ്രൊഡക്ഷൻ, C&I തസ്തികയ്ക്ക് ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ബിരുദമാണ് വേണ്ടത്.

പ്രവൃത്തി പരിചയം

ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് ഫ്രഷർമാർക്ക് അപേക്ഷിക്കാനാകില്ല. ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം കുറഞ്ഞത് 10 വർഷത്തെ എക്സിക്യൂട്ടീവ് തലത്തിലുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

2026 ഓഗസ്റ്റ് 26ന് 40 വയസിൽ കൂടരുത്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർക്ക് മൂന്ന് വർഷവും PwBD വിഭാഗക്കാർക്ക് പത്ത് വർഷവും ഇളവുണ്ട്.

ശമ്പളം

ഡെപ്യൂട്ടി മാനേജർ തസ്തികയ്ക്ക് E-4 ഗ്രേഡിൽ 70,000 മുതൽ 2 ലക്ഷം രൂപ വരെ ഐ.ഡി.എ പേ സ്കെയിലാണ് ലഭിക്കുക.

അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിങ്/സ്ക്രീനിങ്ങിന് ശേഷം എഴുത്തുപരീക്ഷ അല്ലെങ്കിൽ കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയിൽ ഒന്നോ അതിലധികമോ ഘട്ടങ്ങളിലൂടെയായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://careers.ntpc.co.in/recruitment/pdf_viewer.php

NTPC Deputy Manager Recruitment 2026 135 Engineering Posts, Salary Up to Rs 2 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അധികം എഡിറ്റിങ് വേണ്ട, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അരുത്! ഗുരുതര കുറ്റകൃത്യം, ഒമാനിലെ പുതിയ സൈബര്‍ നിയമം