എൻ.ടി.പി.സി. ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ (റിന്യൂവബിൾ എനർജി), ഡെപ്യൂട്ടി ജനറൽ മാനേജർ (റിന്യൂവബിൾ എനർജി) തസ്തികകളിലായി ആകെ 114 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട മേഖലയിൽ എഞ്ചിനീയറിങ് ബിരുദവും പ്രവർത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
1. അസിസ്റ്റന്റ് എഞ്ചിനീയർ
ഒഴിവുകൾ: 100
ശമ്പളം: 30,000 – 1,20,000 രൂപ
യോഗ്യത: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഫുൾടൈം ഡിപ്ലോമ.
പരിചയം: പവർ സെക്ടറിൽ 10 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ കുറഞ്ഞത് 6 വർഷം 50 മെഗാവാട്ട് അല്ലെങ്കിൽ അതിലധികം ശേഷിയുള്ള സോളാർ/വിൻഡ് പദ്ധതികളുടെ ഓപ്പറേഷൻ & മെയിന്റനൻസ് അല്ലെങ്കിൽ അസറ്റ് മാനേജ്മെന്റ് മേഖലയിൽ ഉണ്ടായിരിക്കണം.
പ്രായപരിധി: 40 വയസ്സ്.
2. ഡെപ്യൂട്ടി ജനറൽ മാനേജർ
ഒഴിവുകൾ: 14
ശമ്പളം: 90,000 – 2,40,000 രൂപ
യോഗ്യത: ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക്.
പരിചയം: പവർ മേഖലയിലെ 12 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 10 വർഷം റിന്യൂവബിൾ എനർജി മേഖലയിൽ സോളാർ/വിൻഡ് പദ്ധതികളിലും കുറഞ്ഞത് 2 വർഷം 50 മെഗാവാട്ട് അല്ലെങ്കിൽ അതിലധികം ശേഷിയുള്ള പദ്ധതികളുടെ നിർമാണം/കമ്മീഷനിംഗ് മേഖലയിൽ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി: 44 വയസ്സ്.
അപേക്ഷാ ഫീസ്: ജനറൽ/EWS/OBC വിഭാഗങ്ങൾക്ക് ₹500. SC/ST, PwBD, മുൻ സൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല.
താൽപര്യമുള്ളവർ NGEL വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates