ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) വിവിധ മെഡിക്കൽ തസ്തികകളിൽ നിയമനം നടത്തുന്നു. ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ്, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ തസ്തികകളിലായി ആകെ 24 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2028 ജൂൺ 30 വരെയാണ് നിയമനം ലഭിക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ്18 വരെ ഓൺലൈനായി അപേക്ഷിക്കാം.
മെഡിക്കൽ ഓഫീസർ – ഒക്യുപേഷണൽ ഹെൽത്ത് (MBBS): 14 ഒഴിവ്
സ്പെഷ്യലിസ്റ്റ് – (MD/MS): 3 ഒഴിവ്
സ്പെഷ്യലിസ്റ്റ് – (MD/MS/DNB/PG Diploma): 5 ഒഴിവ്
മെഡിക്കൽ ഓഫീസർ – ഹോമിയോപ്പതി (BHMS): 2 ഒഴിവ്
ഒക്യുപേഷണൽ ഹെൽത്ത്: എം.ബി.ബി.എസ് (MBBS). ഒക്യുപേഷണൽ ഹെൽത്ത്/പബ്ലിക് ഹെൽത്ത്/ഒക്യുപേഷണൽ മെഡിസിൻ പരിശീലനം ഉള്ളവർക്ക് മുൻഗണന.
സ്പെഷ്യലിസ്റ്റ്: ബന്ധപ്പെട്ട വിഷയത്തിൽ MD/MS/DNB അല്ലെങ്കിൽ പി ജി ഡിപ്ലോമ .
ഹോമിയോപ്പതി: BHMS.
ബന്ധപ്പെട്ട മെഡിക്കൽ കൗൺസിൽ/സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
ഒക്യുപേഷണൽ ഹെൽത്ത് മെഡിക്കൽ ഓഫീസർ (MBBS) തസ്തികയ്ക്ക് ആദ്യ വർഷം 12 ലക്ഷം രൂപയും രണ്ടാം വർഷം 12.18 ലക്ഷം രൂപയും സി.ടി.സി ലഭിക്കും.
സ്പെഷ്യലിസ്റ്റ് (MD/MS) തസ്തികയ്ക്ക് ആദ്യ വർഷം 15.60 ലക്ഷം രൂപയും , രണ്ടാം വർഷം 15.85 ലക്ഷം രൂപയും വാർഷിക സി.ടി.സി ആയി ലഭിക്കും.
പി.ജി ഡിപ്ലോമ യോഗ്യതയുള്ള സ്പെഷ്യലിസ്റ്റുകൾക്ക് ആദ്യ വർഷം 13.20 ലക്ഷം, രണ്ടാം വർഷം 13.41 ലക്ഷം രൂപയുമാണ് സി.ടി.സി.
ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ (BHMS) തസ്തികയ്ക്ക് ആദ്യ വർഷം 7.80 ലക്ഷം, രണ്ടാം വർഷം 7.89 ലക്ഷം വാർഷിക സി.ടി.സി.യാണ് നൽകുക.
ഓൺലൈൻ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ രേഖാ പരിശോധനയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും. എഴുത്തുപരീക്ഷ ഇല്ല. വിദ്യാഭ്യാസ യോഗ്യതയ്ക്ക് 70 മാർക്കും അഭിമുഖത്തിന് 30 മാർക്കും നൽകിയാണ് മെറിറ്റ് പട്ടിക തയ്യാറാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://ongcindia.com/web/eng/detail?assetEntry=85545687&assetClassPK=85545682
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates