PFRDA Recruitment 30 Assistant Manager Posts, Apply by September 24 
Career

രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം

അകെ 30 ഒഴിവുകളാണ് ഉള്ളത്. പി.ജി, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുളളവർക്കാണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പിഎഫ്ആർഡിഎ (PFRDA) ഗ്രേഡ് 'എ' ഓഫീസർ വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 30 ഒഴിവുകളാണ് ഉള്ളത്. പി.ജി, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുളളവർക്കാണ് അവസരം. അവസാന തീയതി സെപ്റ്റംബർ 24.

ഒഴിവുകൾ

  • ജനറൽ : 25 ഒഴിവുകൾ

  • റിസർച്ച് : 2 ഒഴിവുകൾ

  • ആക്ച്വറി (Actuary): 2 ഒഴിവുകൾ

  • ഒഫീഷ്യൽ ലാംഗ്വേജ് - രാജ്ഭാഷ: 1 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

ജനറൽ സ്ട്രീം: ഏത് വിഷയത്തിലുമുള്ള ബിരുദാനന്തര ബിരുദം (Master's Degree) / 2 വർഷത്തെ പിജി ഡിപ്ലോമ, അല്ലെങ്കിൽ നിയമത്തിൽ ബിരുദം (LLB), അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം (B.Tech/B.E), അല്ലെങ്കിൽ CA / CS / ICWA / CFA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

റിസർച്ച് സ്ട്രീം: ഇക്കണോമിക്സ് / കൊമേഴ്സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം.

ആക്ച്വറി സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ ബിരുദവും (Graduation) ഒപ്പം IAI പരീക്ഷയുടെ 7 'കോർ പ്രിൻസിപ്പിൾസ്' വിഷയങ്ങൾ പാസായവരും ആയിരിക്കണം.

ശമ്പളവും ആനുകൂല്യങ്ങളും

  • തുടക്ക ശമ്പളം: പ്രതിമാസം ഏകദേശം 2,05,000 രൂപ (ഹൗസിംഗ് അലവൻസ് ഉൾപ്പെടെ).

  • നിയമന സ്ഥലം: നിലവിൽ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് ഒഴിവുകൾ ഉള്ളത്.

തെരഞ്ഞെടുപ്പ് രീതി

  • മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്: ഫേസ് I (ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ), ഫേസ് II (ഓൺലൈൻ എഴുത്തുപരീക്ഷ), ഫേസ് III (അഭിമുഖം - Interview).

അപേക്ഷാ ഫീസ്

  • ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് (UR/OBC/EWS) വിഭാഗങ്ങൾക്ക്: 1,000 രൂപ

  • SC / ST / PwBD / എക്സ്-സർവീസ്മെൻ വിഭാഗങ്ങൾക്ക്: ഫീസില്ല

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://pfrda.org.in/w/advertisement-recruitment-Vacancies

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ibpsreg.ibps.in/pfrdajul26/

PFRDA Recruitment 30 Assistant Manager Posts, Apply by September 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

മരം പോലെ വളരും, വര്‍ഷങ്ങളോളം കായ് തരും; നാടന്‍ വെണ്ട വീട്ടില്‍ വളര്‍ത്താം

ഈ 5 വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കരുത്

ചപ്പാത്തിമാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result