കേരള സർക്കാരിന് കീഴിലുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ഫ്ലയിംഗ് ട്രെയിനിംഗ് സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി (RGAAT), തിരുവനന്തപുരം 2026 ലെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസൻസ് (CPL) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദേശീയ, സ്വകാര്യ വിമാന കമ്പനികളിൽ പൈലറ്റുകളായി സേവനം അനുഷ്ഠിക്കുന്ന നിരവധി മുൻ വിദ്യാർഥികളെ സൃഷ്ടിച്ച സ്ഥാപനമാണ് ഇത്.
ജനറൽ വിഭാഗം:
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ 50% മാർക്കും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആകെ 55% മാർക്കും ഉണ്ടായിരിക്കണം.
SC/ST/OBC വിഭാഗം:
പ്ലസ് ടുവിൽ 45% മാർക്കും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആകെ 50% മാർക്കും ആവശ്യമാണ്.
പ്രായപരിധി: 2026 ഏപ്രിൽ 1-ന് 17 വയസ്സ് പൂർത്തിയായിരിക്കണം.
കോഴ്‌സ് കാലാവധി: 3 വർഷം
ബാച്ച് ആരംഭം: 2026 ഒക്ടോബർ/നവംബർ (താൽക്കാലികം)
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ജനറൽ ഇംഗ്ലീഷ്,ഗണിതം,ഫിസിക്സ്,ഭൂമിശാസ്ത്രം,റീസണിംഗ് (IQ),ജനറൽ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങളാകും എഴുത്തുപരീക്ഷയ്ക്ക് ഉണ്ടാകുക.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് DGCA അംഗീകരിച്ച ക്ലാസ്-II മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. പിന്നീട് ക്ലാസ്-I മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. കൂടാതെ സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധന ഫലവും പ്രവേശന സമയത്ത് ഹാജരാക്കണം.
ജനറൽ: ₹5,500
SC/ST/OEC: ₹3,000
ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കണം.
അക്കാദമിയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാൽ വഴി അയയ്ക്കണം.
അവസാന തീയതി: 2026 ജൂലൈ 15
വിലാസം:
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി,
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ചാക്ക, തിരുവനന്തപുരം – 695007.
ഫോൺ: 85472 46538, 70122 97166
ഇമെയിൽ: ragaat@gmail.com
വെബ്സൈറ്റ്: www.rajivgandhiacademyforaviationtechnology.org
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates