Plus One Admission 2026 Vacant Seats Open for Students Without Allotment, Apply by August 13 FILE
Career

പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വേക്കൻസികൾ www.hscap.kerala.gov.in എന്നി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 12 ന് രാവിലെ 10 മണി മുതൽ 13 ന് വൈകിട്ട് 4 മണി വരെയുള്ള സമയപരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.

ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ പ്രവേശനത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും 'Create Candidate Login-SWS' എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ 'Apply for Vacant Seats' എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസികൾക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/ കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വിവിധ കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നില്ലായെന്നും ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കുവാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്കും ഈ അവസരത്തിൽ അപേക്ഷ ഓൺലൈനായി നൽകാം.

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പ്രവേശനം ഏകജാലക സംവിധാനത്തിൽ പ്രത്യേക അപേക്ഷകൾ ക്ഷണിച്ച് മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂർത്തീകരിച്ച ശേഷമുള്ള ഒഴിവുകളും വെബ്‌സൈറ്റിൽ സ്‌പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിച്ചു. യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദേശവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Plus One Admission 2026 Vacant Seats Open for Students Without Allotment, Apply by August 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍; അല്‍ ഖാതിം മരുഭൂമിയില്‍ ഇറങ്ങരുത്, അബുദാബിയില്‍ മുന്നറിയിപ്പ്

ചാല ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ; അഭിമുഖം ഓഗസ്റ്റ് 14ന്

ഭവന വായ്പയുടെ പലിശ ഭാരം കുറയ്ക്കാം; ഇതാ ഒരു ടിപ്പ്

പുസ്തകങ്ങളോട് പ്രിയം എന്നാൽ തീർത്തും 'പുസ്തകപ്പുഴു' അല്ല, കൂട്ടങ്ങളെക്കാൾ വായന ഇഷ്ടം എന്നാൽ 'ഇൻട്രോവേർട്ടു'മല്ല; നിങ്ങൾക്കിടയിലെ 'ബുക്ക്ട്രോവേർട്ട്' ആരാണ്?