തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സംഘടിപ്പിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓങ്കോളജി നഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ഈ കോഴ്സ് ആർ സി സി നടത്തുന്നത്.
ഈ കോഴ്സിലൂടെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ രോഗികൾക്ക് അടിസ്ഥാന രോഗീപരിചരണം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡും ലഭിക്കും.
ആകെ കാലാവധി: 2 വർഷം
1 വർഷം: ക്ലാസ് റൂം പഠനവും പ്രായോഗിക പരിശീലനവും
1 വർഷം: നിർബന്ധിത അപ്രന്റിസ്ഷിപ്പ് (വാർഡ് അടിസ്ഥാനത്തിലുള്ള പരിശീലനം)
ഷിഫ്റ്റ് ഡ്യൂട്ടി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) പരിശീലനത്തിന്റെ ഭാഗമായിരിക്കും
2 വർഷവും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ
ആകെ സീറ്റുകൾ: 40
സംവരണ മാനദണ്ഡങ്ങൾ ബാധകമാണ്
ആദ്യ 3 മാസം പരിശീലനം: സ്റ്റൈപ്പൻഡ് ഇല്ല
തുടർന്ന് 9 മാസം: ₹4,000/മാസം
രണ്ടാം വർഷ അപ്രന്റിസ്ഷിപ്പ്: ₹6,000/മാസം
SSLC പാസായിരിക്കണം (ആദ്യ ശ്രമത്തിൽ പാസായവർക്ക് മുൻഗണന)
18 മുതൽ 23 വയസ്സ് വരെ
എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷം ഇളവ്
ഒ.ബി.സി വിഭാഗത്തിന് 3 വർഷം ഇളവ്
അപേക്ഷകൾ 40-ൽ കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷ
50 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ
നെഗറ്റീവ് മാർക്ക് ഇല്ല
10-ാം ക്ലാസ് ബയോളജി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്
അപേക്ഷിക്കേണ്ട വിധം
ആർ സി സിയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുക.
വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടാനുള്ള വിവരങ്ങൾ (കുറഞ്ഞത് 2 ഫോൺ നമ്പറുകൾ) ശരിയായി പൂരിപ്പിക്കുക.
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തുക
*SSLC സർട്ടിഫിക്കറ്റ്
*ജാതി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
*മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ
ഡിമാൻഡ് ഡ്രാഫ്റ്റ് (ഫീസ്):
അപേക്ഷാ ഫീസ്: ₹50
“Director, Regional Cancer Centre, Thiruvananthapuram” എന്ന പേരിൽ ഡിഡി എടുക്കണം
എസ്.സി/എസ്.ടി വിഭാഗത്തിന് ഫീസ് ഇല്ല
അപേക്ഷ അയയ്ക്കേണ്ടത്:
പൂരിപ്പിച്ച ഫോം രേഖകളോടൊപ്പം താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കണം:
'അഡീഷണൽ ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം- 695011'
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.rcctvm.gov.in/uploads/Downloadtemsuppy/SKM_300i17120619020-1782374886494514537.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates