തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (RCC) 2026-27 അധ്യയന വർഷത്തെ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം/ അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
കോഴ്‌സിന്റെ പ്രയോജനം: മെഡിക്കൽ റെക്കോർഡ് മാനേജ്മെന്റ്, ആശുപത്രി ഡോക്യുമെന്റേഷൻ, ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHR) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ കോഴ്‌സ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജുകൾ, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ, ഹെൽത്ത് കെയർ ബി.പി.ഒ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ അല്ലെങ്കിൽ ഹെൽത്ത് ഇൻഫർമേഷൻ മേഖലയിൽ തൊഴിൽ നേടാൻ അവസരമുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
2026 ജനുവരി 1-ന് 35 വയസ്സ് കവിയരുത്.
പ്രതിമാസം ₹10,000
തീയതി: 2026 ജൂലൈ 20
റിപ്പോർട്ടിംഗ് സമയം: ഉച്ചയ്ക്ക് 12.30
ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 2.00
വേദി: കോൺഫറൻസ് ഹാൾ II, റീജിയണൽ ക്യാൻസർ സെന്റർ (RCC), തിരുവനന്തപുരം.
ഉദ്യോഗാർഥികൾ ബയോഡാറ്റ, എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എല്ലാ രേഖകളുടെയും പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ ആർ.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rcctvm.gov.in ൽ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates