RIMC invites applications for Class 8 admission, offering academic and military-oriented training for boys and girls @PRODefDehradun
Career

ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!

പഠനത്തോടൊപ്പം നാഷണൽ ഡിഫൻസ് അക്കാദമി ഉൾപ്പെടെയുള്ള വിവിധ പ്രതിരോധ സേനകളിലെ പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കാൻ വേണ്ട പരിശീലനവും ഇവിടെ നിന്ന് ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ (RIMC) 8-ാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെറുപ്പം മുതൽ സൈനിക മേഖലയിൽ പ്രവേശനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ഒരു മികച്ച അവസരമാണ്. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം അച്ചടക്കം, നേതൃത്വം, ശാരീരികക്ഷമത, കായികം, ടീം വർക്ക് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരീശീലനം കൂടി ഇവിടെ നിന്ന് ലഭിക്കും.

പെൺകുട്ടികൾക്കും ആൺകുട്ടികുട്ടികൾക്കും പ്രവേശനം നേടാം. 02/07/2013 നും 01/01/2015 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇംഗ്ലീഷ്, ഗണിതം, ജനറൽ നോളജ് എന്നി വിഷയങ്ങളിലാണ് പരീക്ഷയിൽ ഉള്ളത്. അകെ 400 മാർക്കിനാണ് പരീക്ഷ. എഴുത്തുപരീക്ഷയ്ക്ക് ശേഷം അഭിമുഖവും മെഡിക്കൽ പരിശോധനയും ഉണ്ടാകും.

പഠനത്തോടൊപ്പം നാഷണൽ ഡിഫൻസ് അക്കാദമി ഉൾപ്പെടെയുള്ള വിവിധ പ്രതിരോധ സേനകളിലെ പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കാൻ വേണ്ട പരിശീലനവും ഇവിടെ നിന്ന് ലഭിക്കും. 2027 ജൂലൈ മാസത്തിൽ ആണ് 8-ാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ നടക്കുന്നത്. യോഗ്യതാപരീക്ഷ തിരുവനന്തപുരം പൂജപ്പുരയുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വച്ച് ഡിസംബർ 6ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://exams.nta.nic.in/RIMCEE/

RIMC is inviting applications for Class 8 admission for July 2027, offering boys and girls academic education along with training in discipline, leadership, physical fitness and teamwork.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

'എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

പൂജയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രഹസ്യ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു: സേലത്ത് വ്യാജ ആൾദൈവം പിടിയിൽ

വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ജിഎസ്ടി രേഖ പുറത്ത്