RITES Recruitment 2026 Apply for 16 Civil Engineering Posts in Kerala Before July 30 
Career

RITES: റെയിൽവേയിൽ എഞ്ചിനീയർമാർക്ക് അവസരം; കേരളത്തിൽ നിയമനം, അഭിമുഖത്തിലൂടെ ജോലി നേടാം

റെസിഡന്റ് എഞ്ചിനീയർ, ക്വാളിറ്റി എഞ്ചിനീയർ , ഫീൽഡ് എഞ്ചിനീയർ (സിവിൽ ) തസ്തികളിൽ ആണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് (RITES ltd) കേരളത്തിലെ വിവിധ പദ്ധതികളിലേക്ക് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. റെസിഡന്റ് എഞ്ചിനീയർ, ക്വാളിറ്റി എഞ്ചിനീയർ , ഫീൽഡ് എഞ്ചിനീയർ (സിവിൽ ) തസ്തികളിൽ ആണ് നിയമനം നടത്തുന്നത്. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 2026 ജൂലൈ 30 വരെ അപേക്ഷിക്കാം.

റെസിഡന്റ് എഞ്ചിനീയർ (സിവിൽ) – 3 ഒഴിവുകൾ

  • പ്രായപരിധി: 55 വയസ്

  • യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.

  • പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് എട്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ശമ്പളം: വാർഷിക സി.ടി.സി – ₹6,08,658

ക്വാളിറ്റി എഞ്ചിനീയർ (സിവിൽ) – 2 ഒഴിവുകൾ

  • പ്രായപരിധി: 55 വയസ്

  • യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.

  • പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ശമ്പളം: വാർഷിക സി.ടി.സി – ₹4,84,442

ഫീൽഡ് എഞ്ചിനീയർ (സിവിൽ) – 11 ഒഴിവുകൾ

  • പ്രായപരിധി: 55 വയസ്

  • യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ഫുൾടൈം ബിരുദം നേടിയിരിക്കണം.

  • പ്രവൃത്തിപരിചയം: റോഡ്, പാലം, കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ശമ്പളം: വാർഷിക സി.ടി.സി – ₹3,87,415

അഭിമുഖ കേന്ദ്രങ്ങൾ

അഭിമുഖത്തിനായി ഉദ്യോഗാർഥികൾക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് ഹാജരാകാം.

1. ഗുരുഗ്രാം, ഹരിയാന
RITES Ltd., Shikhar, Plot No. 1, Sector-29, IFFCO Chowk മെട്രോ സ്റ്റേഷന് സമീപം, ഗുരുഗ്രാം – 122001.

2. തിരുവനന്തപുരം, കേരളം
RITES Ltd., ഗ്രൗണ്ട് ഫ്ലോർ, Calsar Heather, പുന്നൻ റോഡ്, ഹിൽട്ടൺ ഹോട്ടലിന് എതിർവശം, സ്റ്റാച്യു, തിരുവനന്തപുരം – 695001.

ഉദ്യോഗാർഥികൾ അഭിമുഖ കേന്ദ്രത്തിൽ രാവിലെ 9.30 മുതൽ 11.30 വരെ റിപ്പോർട്ട് ചെയ്യണം. അഭിമുഖത്തിന്റെ കൃത്യമായ തീയതി പിന്നീട് RITES ഔദ്യോഗികമായി പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rites.com/Upload/Career/CL_04_26_to_CL_06_26_pdf-2026-Jul-10-08-27-18.pdf

RITES Recruitment 2026 Apply for 16 Civil Engineering Posts in Kerala Before July 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍'; രമേശ് ചെന്നിത്തലയോട് അന്‍സിബ

അന്ന് ഒലിവര്‍ കാന്‍, ഇന്ന് ലാമന്‍സിന് പറ്റിയതും അതേ പിഴവ്; സ്‌പെയിനിനായി ഗോള്‍ അടിച്ചതും പകരക്കാരന്‍

കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി; മാതൃകയായി ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍

ട്രൂകോളറില്‍ 1600, 140 സീരീസ് നമ്പറുകള്‍ 'സ്പാം' ആയി കാണിക്കരുതെന്ന് ട്രായ്; തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുവെന്ന് കമ്പനി

'കിരീടം തെലുങ്ക് റീമേക്ക് ചെയ്തവര്‍ക്ക് ആ സീന്‍ ശരിയായി എടുക്കാനായില്ല; മോഹന്‍ലാലിന് മാത്രം സാധിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു'