RITES Recruitment 2026 Apply Online for 24 Assistant Manager (Mechanical) Posts  @RITESLIMITED
Career

മെക്കാനിക്കൽ എൻജിനീയർ ആണോ? റൈറ്റ്സ് ലിമിറ്റഡിൽ അവസരം, 1.40 ലക്ഷം ശമ്പളം!

എൻജിനീയറിങ് ബിരുദവും പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് (RITES) അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മെക്കാനിക്കൽ വിഭാഗത്തിൽ അകെ 24 ഒഴിവുകൾ ആണ് ഉള്ളത്. എൻജിനീയറിങ് ബിരുദവും പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

ഒഴിവുകൾ

  • അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) – 24

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്/മെക്കാനിക്കൽ ടെക്‌നോളജിയിൽ ഫുൾടൈം ബിരുദം

  • കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി

  • പരമാവധി 32 വയസ്സ്

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

  • ₹40,000 – ₹1,40,000 (IDA Pay Scale)

  • കമ്പനി ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി

  • എഴുത്തുപരീക്ഷ

  • രേഖാ പരിശോധന

  • അഭിമുഖം

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ള ഉദ്യോഗാർഥികൾ റൈറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫീസ്, സംവരണ ആനുകൂല്യങ്ങൾ, മറ്റ് നിബന്ധനകൾ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമായി പരിശോധിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 17.

RITES Recruitment 2026 Apply Online for 24 Assistant Manager (Mechanical) Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോര്‍ഡുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓർക്കാൻ അസാധ്യ സേവുകൾ; വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'!

400 കോടിയുടെ കടബാധ്യത; ഇരിഞ്ഞാലക്കുട ടൗൺ അർബൻ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കക്ക് ശമനമായില്ല, പ്രതിഷേധം

'കള്ളന്‍ വിജയന്‍' തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്