ഏറെ പ്രതീക്ഷയോടെ ഉദ്യോഗാർത്ഥികൾ കാത്തിരുന്ന റെയിൽവേ റിക്രൂട്ടിങ് ബോർഡ് (RRB)ജൂനിയർ എഞ്ചിനീയർ (JE) തസ്തികകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോൾഡർമാർക്കും സയൻസ് ബിരുദധാരികൾക്കും ഇതൊരു വലിയ അവസരമാണ്.
ജൂനിയർ എഞ്ചിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (DMS), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) എന്നീ തസ്തികകളിലേക്ക് 2569 ഒഴിവുകൾ ആണ് ഉള്ളത്.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 7-ാം CPC യുടെ ലെവൽ 6 പ്രകാരം മികച്ച ശമ്പളം ലഭിക്കും. തുടക്കത്തിൽ ശമ്പളമായി 35,400 രൂപയും നിരവധി അലവൻസുകളും ലഭിക്കും. അപേക്ഷകൾ നവംബർ 30 വരെ സമർപ്പിക്കാം.
ഇന്ത്യൻ റെയിൽവെയിൽ ഒരു കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. കേരളത്തിലും ഒഴിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എഞ്ചിനീയർ (ജെ ഇ): അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, എസ് & ടി മുതലായവ) മൂന്ന് വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. അതേ വിഷയത്തിൽ ബി.ഇ./ബി.ടെക് ബിരുദവും സ്വീകാര്യമാണ്.
ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡിഎംഎസ്): അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ ആവശ്യമാണ്.
കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ): അപേക്ഷകർക്ക് ഫിസിക്സും കെമിസ്ട്രിയും ഉൾപ്പെടുന്ന ബി.എസ്‌സി ബിരുദം ഉണ്ടായിരിക്കണം, കുറഞ്ഞത് 45% മാർക്ക് ആവശ്യമാണ്.
പ്രായപരിധി
അപേക്ഷകരുടെ പരമാവധി പ്രായം 33 വയസ്സ് ആണ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ആദ്യ ഘട്ടം: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-I)
90 മിനിറ്റ് ദൈർഘ്യമുള്ള ഒരു സ്ക്രീനിംഗ് ടെസ്റ്റാണിത്. ഈ പരീക്ഷയിൽ മികച്ച മാർക്ക് സ്കോർ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അടുത്ത ഘട്ടത്തിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യും.
ആകെ 100 ചോദ്യങ്ങൾ, 90 മിനിറ്റ് ദൈർഘ്യം
ഗണിതം: 30 ചോദ്യങ്ങൾ
ജനറൽ ഇന്റലിജൻസ് & റീസണിംഗ്: 25 ചോദ്യങ്ങൾ
ജനറൽ അവേർനെസ് : 15 ചോദ്യങ്ങൾ
ജനറൽ സയൻസ്: 30 ചോദ്യങ്ങൾ
നെഗറ്റീവ് മാർക്കിംഗ്: അതെ, ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കും
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-II)
ആദ്യ ഘട്ട പരീക്ഷയിൽ വിജയിക്കുന്നവരെ CBT-II-ലേക്ക് ക്ഷണിക്കും. ഒഴിവുകളുടെ എണ്ണത്തിന്റെ 15 മടങ്ങ് ഉദ്യോഗാർത്ഥികളെ ആകും രണ്ടാം ഘട്ടത്തിലെ പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. ഈ പരീക്ഷയിൽ നിങ്ങൾ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ആകെ 150 ചോദ്യങ്ങൾ, 120 മിനിറ്റ് ദൈർഘ്യം,
ജനറൽ ഇന്റലിജൻസ്: 15 ചോദ്യങ്ങൾ
ഭൗതികശാസ്ത്രവും രസതന്ത്രവും: 15 ചോദ്യങ്ങൾ
കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും അടിസ്ഥാനകാര്യങ്ങൾ: 10 ചോദ്യങ്ങൾ
പരിസ്ഥിതിയുടെയും മലിനീകരണ നിയന്ത്രണത്തിന്റെയും അടിസ്ഥാനകാര്യങ്ങൾ: 10 ചോദ്യങ്ങൾ.
ടെക്നിക്കൽ എബിലിറ്റി : 100 ചോദ്യങ്ങൾ.
ടെക്നിക്കൽ പേപ്പർ: 100 ചോദ്യങ്ങളുള്ള സാങ്കേതിക പേപ്പർ നിങ്ങൾ തിരഞ്ഞെടുത്ത പരീക്ഷാ ഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഈ ഘട്ടത്തിലും ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കും.
CBT-II പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ അന്തിമ ലിസ്റ്റ് തയ്യാറാകാനായുള്ള
ഡോക്യുമെന്റ് വെരിഫിക്കേഷനും (DV) മെഡിക്കൽ പരീക്ഷയ്ക്കും (ME) വിളിക്കും. അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. പരീക്ഷ ഫീസ്,മറ്റ് വിവരങ്ങൾ അറിയാനായി https://www.rrbapply.gov.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates