കേന്ദ്ര സർക്കാരിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡിൽ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈനായി ജൂലൈ 14 വരെ അപേക്ഷ സമർപ്പിക്കാം.
സ്ഥാപനം: റബർ ബോർഡ്
തസ്തിക: ജൂനിയർ എൻജിനീയർ (സിവിൽ)
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
വിജ്ഞാപന നമ്പർ: RBD-ENP0ENGG(CIVL)/3/2025-E&P
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടുകൂടിയ ബി.ടെക് ഇൻ സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
നിർമാണ പ്രവർത്തനങ്ങൾ, എസ്റ്റിമേഷൻ, ബിൽ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
ഓട്ടോകാഡ് (autocad) അറിഞ്ഞിരിക്കണം
30 വയസ്സ് (2026 ജനുവരി 1ന് അടിസ്ഥാനമാക്കി)
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും യാത്രാബത്ത (TA/DA) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
റബർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
അപേക്ഷാ ഫോം പൂർണമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ) ചേർക്കുക.
പൂരിപ്പിച്ച അപേക്ഷ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേന അയയ്ക്കണം.
2026 ജൂലൈ 14-നകം അപേക്ഷ ബന്ധപ്പെട്ട ഓഫീസിൽ ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates