സമഗ്ര ശിക്ഷാ കേരള (SSK) കേരളത്തിലെ ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി (BRC) കളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി 602 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
സിവിൽ എഞ്ചിനീയർ: ബി.ടെക് സിവിൽ (B.Tech Civil).
കംപ്യുട്ടർ പ്രോഗ്രാമർ: ബി.ടെക് (CS/IT/ECE), MCA, അല്ലെങ്കിൽ എം.എസ്.സി കംപ്യുട്ടർ സയൻസ്/IT.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ/ഡാറ്റാ എൻട്രി ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. ഇംഗ്ലീഷ്, മലയാളം കംപ്യുട്ടർ വേഡ് പ്രോസസിംഗ് അറിഞ്ഞിരിക്കണം.
അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).
ഡ്രൈവർ: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസും ബാഡ്ജും.
ഓഫീസ് അറ്റൻഡൻ്റ് & നൈറ്റ് വാച്ച്മാൻ: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം (Graduation) നേടിയവർ അപേക്ഷിക്കാൻ പാടില്ല.
ബി.ആർ.സി തലം
എം.ഐ.എസ് കോ-ഓർഡിനേറ്റർ: ബി.ടെക് / എം.എസ്.സി കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ MCA.
അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഡാറ്റാ എൻട്രി ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
പ്രായപരിധി: പൊതുവായ പ്രായപരിധി 40 വയസ്സ് ആണ്. നിലവിൽ SSK-യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് കാലാവധി കണക്കാക്കി പരമാവധി 50 വയസ്സുവരെ പ്രായേളവ് ലഭിക്കും.
അവസാന തീയതി: 2026 സെപ്റ്റംബർ 15, വൈകുന്നേരം 05:00 മണിക്ക് മുൻപായി അപേക്ഷ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://ssakerala.in/download/notification.pdf
(അപേക്ഷാ ഫോമിനായി രണ്ടാമത്തെ പേജ് കാണുക)
Samagra Shiksha Kerala (SSK) has announced 602 vacancies across District Project Offices and 168 BRCs in Kerala for posts including Civil Engineer, Accountant, Driver, and Data Entry Operator.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates