എസ്‌ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (SBI General Insurance) കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (BDM) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെൽത്ത് ഏജൻസി ചാനലിൽ ആണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ലൊക്കേഷനുകളിലായാണ് നിയമനം.
ഇൻഷുറൻസ്, സെയിൽസ് അല്ലെങ്കിൽ ബിസിനസ് ഡെവലപ്‌മെന്റ് മേഖലയിലുള്ള ഒന്ന് മുതൽ രണ്ട് വർഷം വരെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. അപേക്ഷകരുടെ പ്രായം 30 വയസിൽ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്‌ബിഐ ജനറൽ ഇൻഷുറൻസിനൊപ്പം കരിയർ വളർത്താനുള്ള അവസരം ലഭിക്കും
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് sivaprasanth.b@sbigeneral.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ 9961491522 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ ബയോഡാറ്റ അയച്ച് അപേക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates