സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ ഒഴിവ് നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ക്ലൈമറ്റ്, റിസ്ക്, ഐടി മേഖലകളുമായി ബന്ധപ്പെട്ട തസ്തികകളിലാണ് ഒഴിവുകൾ. എൻജിനീയറിങ് ബിരുദം, ബിരുദാന്തര ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലാണ് ഡെപ്യൂട്ടി മാനേജർമാരുടെ നിയമനം. റിസ്ക് സ്പെഷ്യലിസ്റ്റ് - ക്ലൈമറ്റ് റിസ്ക് തസ്തികയിലാണ് മാനേജർമാരുടെ നിയമനം.
നിർദ്ദിഷ്ട വിഷയങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. മാർച്ച് 16 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്/ സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ (കുറഞ്ഞത് 50%) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ അല്ലെങ്കിൽ എംടെക്/ എം എസ്‌സി.
സൈബർ സെക്യൂരിറ്റി / ഐടി ഡൊമെയ്‌നിൽ കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം.
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബി ടെക് / ബി ഇ (കുറഞ്ഞത് 50%) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ അല്ലെങ്കിൽ എംടെക് / എംഎസ്‌സി.
സൈബർ സുരക്ഷ / ടെക്നോളജി ഇന്നൊവേഷൻ ഡൊമെയ്‌നിൽ കുറഞ്ഞത് നാല് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം.
ഒഴിവുകളുടെ എണ്ണം: നാല്
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബി ടെക് / ബി ഇ (കുറഞ്ഞത് 50%) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ അല്ലെങ്കിൽ എംടെക് / എംഎസ്‌സി.
സൈബർ സെക്യൂരിറ്റി / ഐടി ഡൊമെയ്‌നിൽ കുറഞ്ഞത് 4 വർഷത്തെ യോഗ്യതാനന്തര പരിചയം.
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബി ടെക് / ബി ഇ (കുറഞ്ഞത് 50%) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ അല്ലെങ്കിൽ എംടെക് / എംഎസ്‌സി.
സൈബർ സെക്യൂരിറ്റി / ഐടി ഡൊമെയ്‌നിൽ കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം.
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബി ടെക് / ബി ഇ (കുറഞ്ഞത് 50%) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എംസിഎ അല്ലെങ്കിൽ എംടെക് / എംഎസ്‌സി.
സൈബർ സെക്യൂരിറ്റി / ഐടി ഡൊമെയ്‌നിൽ കുറഞ്ഞത് നാല് വർഷത്തെ യോഗ്യതാനന്തര പരിചയം.
ഒഴിവുകളുടെ എണ്ണം: മൂന്ന്
പ്രായപരിധി : 25 -35 വയസ്സ്
മാനദണ്ഡപ്രകാരമുള്ള പ്രായഇളവുകൾ അനുവദിക്കും.
ശമ്പളം:64820 -93960 സ്കെലയിൽ ( മറ്റ് ആനുകൂല്യങ്ങൾ പുറമെ)
അപേക്ഷാ ഫീസ്: 750 രൂപ
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ ഫീസ് ഒടുക്കേണ്ടതില്ല.
വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 16
യോഗ്യത: എൻവയോൺമെന്റൽ എൻജിനീയറിങ് / ക്ലൈമറ്റ് ചേഞ്ച് എന്നിവയിൽ ഫസ്റ്റ് ക്ലാസോടെ ബിഇ / ബിടെക് എന്നിവയോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ എൻവയോൺമെന്റൽ എൻജിനീയറിങ്, എൻവയോൺമെന്റൽ മാനേജ്മെന്റ്, എൻവയോൺമെന്റൽ സയൻസ്, ക്ലൈമറ്റ് ചേഞ്ച്, ക്ലൈമറ്റ് ഫിനാൻസ്, സസ്റ്റൈനബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ, എംബിഎ (ഫിനാൻസ്), എംബിഎ (ബാങ്കിങ് ആൻഡ് ഫിനാൻസ് ) അല്ലെങ്കിൽ തത്തുല്യം എന്നിവയിൽ ഫസ്റ്റ് ക്ലാസോട് ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: ബാങ്ക്/എഫ്‌ഐ/റേറ്റിങ് ഏജൻസി/ബ്രോക്കറേജ് എന്നിവയിൽ റിസ്ക് മാനേജ്‌മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം അല്ലെങ്കിൽ കൺസൾട്ടിങ് സ്ഥാപനത്തിൽ റിസ്ക് അഡ്വൈസറി.
പ്രായപരിധി: 25-40 വയസ്സ്
ഒഴിവുകളുടെ എണ്ണം: രണ്ട്
അപേക്ഷാ ഫീസ്: 750 രൂപ
എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 16
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates