SBI Recruitment 2026 Graduates Can Apply for 9,124 Junior Associate Posts 
Career

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

ഈ വിജ്ഞാപനത്തിൽ കേരളത്തിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടിട്ടില്ല. ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 9124 ഒഴിവുകളാണ് ഉള്ളത്. ഈ വിജ്ഞാപനത്തിൽ കേരളത്തിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടിട്ടില്ല. ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

ഓരോ സംസ്ഥാനത്തെയും ആകെ ഒഴിവുകൾ

  • മഹാരാഷ്ട്ര: 2,000 ഒഴിവുകൾ

  • തമിഴ്‌നാട് : 1,516 ഒഴിവുകൾ

  • ഒഡീഷ : 1,118 ഒഴിവുകൾ

  • കർണാടക : 799 ഒഴിവുകൾ

  • പശ്ചിമ ബംഗാൾ : 704 ഒഴിവുകൾ

  • ഗുജറാത്ത് : 635 ഒഴിവുകൾ

  • രാജസ്ഥാൻ : 425 ഒഴിവുകൾ

  • ഛത്തീസ്ഗഢ് : 351 ഒഴിവുകൾ

  • മധ്യപ്രദേശ് : 272 ഒഴിവുകൾ

  • തെലങ്കാന: 260 ഒഴിവുകൾ

  • ഉത്തർപ്രദേശ് : 250 ഒഴിവുകൾ

  • അസം : 207 ഒഴിവുകൾ

  • ജമ്മു & കശ്മീർ : 89 ഒഴിവുകൾ

  • ഗോവ : 63 ഒഴിവുകൾ

  • സിക്കിം : 67 ഒഴിവുകൾ

  • അരുണാചൽ പ്രദേശ് : 72 ഒഴിവുകൾ

  • ത്രിപുര : 56 ഒഴിവുകൾ

  • മേഘാലയ : 44 ഒഴിവുകൾ

  • മിസോറാം: 38 ഒഴിവുകൾ

  • നാഗാലാൻഡ്: 42 ഒഴിവുകൾ

  • ആൻഡമാൻ & നിക്കോബാർ: 25 ഒഴിവുകൾ

  • ഹിമാചൽ പ്രദേശ് : 25 ഒഴിവുകൾ

  • മണിപ്പൂർ : 23 ഒഴിവുകൾ

  • ലഡാക്ക് : 14 ഒഴിവുകൾ

യോഗ്യത

  • പ്രായം: അപേക്ഷകന്റെ പ്രായം 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം.

  • പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

  • വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Graduation).

  • ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും താൽക്കാലികമായി അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഘട്ടം 1 - പ്രിലിമിനറി പരീക്ഷ: 100 മാർക്കിൻ്റെ 1 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷ. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (1/4 മാർക്ക് കുറയ്ക്കും) ഉണ്ടായിരിക്കും.

  • ഘട്ടം 2 - മെയിൻ പരീക്ഷ: 200 മാർക്കിൻ്റെ 2 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷ. ഇതിലും നെഗറ്റീവ് മാർക്ക് ബാധകമാണ്.

  • ഘട്ടം 3 - പ്രാദേശിക ഭാഷാ പരീക്ഷ (LLPT): നിങ്ങൾ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിച്ചിട്ടില്ലെങ്കിൽ ഈ പരീക്ഷ വിജയിക്കേണ്ടതുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലടയാളം, കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ നിശ്ചിത അളവിൽ സ്കാൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sbi.bank.in/webfiles/uploads/files_2627/08/JA_2026_Detailed_Advt_Eng.pdf

SBI Recruitment 2026 Graduates Can Apply for 9,124 Junior Associate Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി

കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; ഉടമയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

യുവത്വം നിലനിർത്താം, പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

പണം സമ്പാദിക്കാം; ട്രഷറി സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ; പ്രയോജനം ശനിയാഴ്ച മുതല്‍ ചേരുന്നവര്‍ക്ക്