SBI SCO Recruitment 2025 Applications has invited for 996 vacancies  ഫയൽ
Career

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ നികത്തുന്നതാണ് എസ് ബി ഐ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളത്തിലും 112 ഒഴിവുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം 44 ലക്ഷം വരെ ശമ്പളം (സിടിസി) ലഭിക്കുന്ന തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വി പി വെൽത്ത്(എസ് ആർ എം) എവിപി വെൽത്ത് (ആർ എം) കസ്റ്റമർ റിലേഷനഷിപ്പ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

വിപി വെൽത്ത് (എസ്ആർഎം)

ഒഴിവുകളുടെ എണ്ണം: 506 തസ്തികകൾ

ശമ്പളം: 44.70 ലക്ഷം രൂപ (വാർഷിക സിടിസി)

എവിപി വെൽത്ത് (ആർഎം)

ഒഴിവുകളുടെ എണ്ണം : 206 തസ്തികകൾ

ശമ്പളം:30.20ലക്ഷം രൂപ (വാർഷിക സിടിസി)

കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്

ഒഴിവുകളുടെ എണ്ണം :284 തസ്തികകൾ

ശമ്പളം:06. 20ലക്ഷം രൂപ (വാർഷിക സിടിസി)

മൂന്ന് തസ്തികകളിലായി കേരളത്തിലും 112 ഒഴിവുകളുണ്ട്.

കേരളത്തിൽ വി പി വെൽത്ത് തസ്തികയിൽ 66 ഒഴിവുകളും എവിപി വെൽത്ത് തസ്തികയിൽ 11 ഒഴിവുകളും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിൽ 35 ഒഴിവുകളും ഉണ്ട്.

എല്ലാ നിയമനങ്ങളും അഞ്ച് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും. വാർഷിക ഇൻക്രിമെന്റ് ബാൻഡ് 25%വരെയാണ്.

യോഗ്യത

അപേക്ഷകർ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം നേടിയിരിക്കണം.

നിയമന രീതി

അപേക്ഷകരിൽ നിന്ന് യോഗ്യതാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിന് ശേഷം ഒന്നോ അതിലധികമോ വ്യക്തിഗത, ടെലിഫോണിക് അല്ലെങ്കിൽ വീഡിയോ അഭിമുഖങ്ങളും ശമ്പള സ്കെയിൽ (സിടിസി) സംഭാഷണങ്ങളും നടത്തും.

അഭിമുഖത്തിന് 100 മാർക്കാണ് നിശ്ചയിച്ചിട്ടുള്ളത്. യോഗ്യതാ മാർക്ക് എസ് ബി ഐയുടേതായിരിക്കും. .

അഭിമുഖ സ്കോറുകളെ മാത്രം അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

അപേക്ഷാ ഫീസ്

പൊതുവിഭാഗം, ഇ ഡബ്ല്യു എസ്, ഒബിസി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 750രൂപ അപേക്ഷാ ഫീസായി ഓൺലൈനായി ഒടുക്കണം.

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് അംഗീകൃത ഓപ്ഷനുകൾ ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.

എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല

Job Alert: The State Bank of India (SBI) has invited applications for the recruitment to various Specialist Cadre Officers (SCO) posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ദീപികയ്ക്ക് പകരം പ്രിയങ്ക ചോപ്ര? 'കൽക്കി 2'വിൽ നായികയായി താരം

SCROLL FOR NEXT