സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.
പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയിലേറെ വരെ പ്രതിമാസം ലഭിക്കുന്ന നിലയിലാണ് ശമ്പള പാക്കേജ്. ശമ്പളവും ആനുകൂല്യങ്ങളും യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമായാകും വ്യത്യാസപ്പെടുക.
ഡിസംബർ നാലിനകം അപേക്ഷിക്കണം.
പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നോക്കക്കാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളാണിത്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡ്ബി (SIDBI) യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല് ( 04-12-2025) ആണ്
വിദ്യാഭ്യാസ യോഗ്യത സിഎ / സിഎംഎ / എംബിഎ (ഫിനാൻസ്) / പിജിഡിഎം (ഫിനാൻസ്) / ഫിനാൻസിൽ മാസ്റ്റർ ബിരുദം / ഫുൾടൈം എംബിഎ / പിജിഡിഎം.
പരമാവധി പ്രായപരിധി- 2025ഒക്ടോബർ31ന് (31.10.2025) 28 വയസ്സ് കവിയാൻ പാടില്ല.
പ്രായപരിധിയിലെ ഇളവ്- എസ്‌സി/എസ്ടി-അഞ്ച് വയസ്സ് | ഒബിസി-മൂന്ന് വയസ്സ് | പിഡബ്ല്യുബിഡി-10 വയസ്സ്
ശമ്പളം- വാർഷിക സിടിസി: 15.00 ലക്ഷം രൂപ മുതൽ 20.00 ലക്ഷം രൂപ വരെ (പരിചയം, യോഗ്യത, നിയമന സ്ഥലം എന്നിവയെ ആശ്രയിച്ച്)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates