Singapore Machinery Mechanic Jobs 2026 Apply Through ODEPC Before May 4. pixels
Career

മെഷിനറി മെക്കാനിക് ആണോ? സിംഗപ്പൂരിൽ ജോലി നേടാം; വിമാന ടിക്കറ്റ്, യാത്ര,താമസം സൗജന്യം,ഒഡെപെക് വഴി നിയമനം

പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂരിൽ മെഷിനറി മെക്കാനിക് തസ്തികയിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം നടത്തുന്നത്. അകെ 20 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.

അടിസ്ഥാന യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് മുതൽ

പ്രവൃത്തി പരിചയം:  ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി: 22 മുതൽ 35 വയസ് വരെ.

ഭാഷാ പരിജ്ഞാനം: അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്.

ജോലിയുടെ വിവരണം

  • എക്സ്കവേറ്റർ, ആർട്ടികുലേറ്റഡ് ഡമ്പ് ട്രക്ക്, ബുൾഡോസർ, വീൽ ലോഡർ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ റിപെയറും സർവീസിംഗും നിർവഹിക്കുക.

  • മെഷീനുകളുടെ പ്രീ-ഇൻസ്പെക്ഷനും പോസ്റ്റ്-ഇൻസ്പെക്ഷനും നടത്തുക.

  • റിപ്പയർ, സർവീസിംഗ് എന്നിവയ്ക്കായി ആവശ്യമായ സ്പെയർ പാർട്സുകൾ ആവശ്യപ്പെടുക.

  • വാഹനങ്ങൾക്ക് ഉണ്ടായ പ്രശ്നങ്ങൾ, തകരാറിന്റെ കാരണം, നടത്തിയ റിപെയർ ജോലികൾ, ഉപയോഗിച്ച പാർട്സുകൾ എന്നിവ വിശദമായി രേഖപ്പെടുത്തുക.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

  • പ്രതിമാസം അടിസ്ഥാന ശമ്പളമായി 780 മുതൽ 832 സിംഗപ്പൂർ ഡോളർ (58000 മുതൽ 62,000 രൂപ ) വരെ.

  • തിങ്കൾ മുതൽ ശനി വരെ ദിവസവും 8 മണിക്കൂർ ജോലിയായിരിക്കും. വാർഷിക അവധിയും പൊതു അവധികളും സിംഗപ്പൂർ എംപ്ലോയ്മെന്റ് ആക്ട് പ്രകാരം ലഭിക്കും.

  • ഓവർടൈം ജോലിക്ക് അടിസ്ഥാന മണിക്കൂർ നിരക്കിന്റെ 1.5 മടങ്ങ് വേതനം ലഭിക്കും.

  • പ്രതിമാസം പരമാവധി 72 മണിക്കൂർ വരെ ഓവർടൈം അനുവദിക്കും.

  • കരാർ കാലാവധി 2 വർഷമാണ്. തുടർന്ന് 2 വർഷത്തേക്ക് കൂടി പുതുക്കാനാകും.

  • താമസസൗകര്യവും യാത്രാസൗകര്യവും തൊഴിലുടമ നൽകും.

  • മെഡിക്കൽ ഇൻഷുറൻസും വർക്ക്‌മെൻ കോംപൻസേഷനും സിംഗപ്പൂർ തൊഴിൽ നിയമപ്രകാരം ലഭിക്കും.

  • കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം മടക്ക വിമാന ടിക്കറ്റും നൽകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://odepc.kerala.gov.in/job/recruitment-of-machinery-mechanic-

Singapore Machinery Mechanic Jobs 2026 Apply Through ODEPC Before May 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ല'; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയ്ക്ക് തുടക്കം

പ്രോസ്റ്റേറ്റ് വീക്കവും ക്യാന്‍സറും ഒന്നാണോ? പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായാല്‍ ഉടന്‍ ശസ്ത്രക്രിയ വേണോ? വിദഗദ്ധന്‍ പറയുന്നു

സ്വര്‍ണ വിലയില്‍ വര്‍ധന; ഒറ്റയടിക്ക് 1800 രൂപ കൂടി

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

'കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച് മൂവരും, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആര്‍എസ്എസ് ശാഖകളിലേക്ക് പോകണം'

SCROLL FOR NEXT