children are abandoning books, sports and hobbies for social media activity freepik.com
Career

കുട്ടികൾക്ക് ഈ ഒറ്റ കാര്യം മാത്രം മതി, അതെല്ലാം മാറ്റിമറിക്കുന്നു; കുട്ടികളുടെ സ്വഭാവ മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പറയുന്ന കാര്യങ്ങൾ

പുസ്തകങ്ങൾ, കായിക വിനോദങ്ങൾ, ഹോബികൾ എന്നിവ കുട്ടികൾ ഉപേക്ഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോവിഡിന് മുമ്പും ശേഷവുമുള്ള കുട്ടികളുടെ ജീവിതം അപ്രതീക്ഷിതവും നാടകീയവുമായി മാറിയതായി പുതിയ പഠനം. കളികൾ, കലാപരമായ പ്രവർത്തനങ്ങൾ, പാഠപുസ്തകത്തിന് പുറത്തുള്ള വായന എന്നിവയോടുള്ള സമീപനത്തിൽ വളരെ വലിയ മാറ്റമാണ് വന്നിട്ടുള്ളതെന്ന് പഠനം പറയുന്നു.

കൗമാരക്കാർ സമയം ചെലവഴിക്കുന്ന രീതിയിൽ നാടകീയവും മാറ്റാനാവാത്തതുമായ ഒരു മാറ്റം പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. വിദഗ്ധർ ഇതിനെ "രക്ഷാകർത്താക്കൾ ശ്രദ്ധനൽകേണ്ട മുന്നറിയിപ്പ് " എന്ന് അഭിപ്രായപ്പെടുന്നു.

കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ നിന്ന് കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം 200% ത്തിലധികം വർദ്ധിച്ചു, അതേസമയം വായന, കായിക വിനോദങ്ങൾ, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ ഏതാണ്ട് ഇല്ലാതായി. 14,000 വിദ്യാർത്ഥികളിൽ നാല് വർഷം നീണ്ടുനിന്ന പഠനം ഈ മാറ്റം കുട്ടിക്കാലത്തെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്നും കണ്ടെത്തി.

കൗമാരക്കാർ സമയം ചെലവഴിക്കുന്ന രീതിയിൽ നാടകീയവും മാറ്റാനാവാത്തതുമായ ഒരു മാറ്റം പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. വിദഗ്ധർ ഇതിനെ "മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പ്" എന്ന് പറയുന്നു.

11–14 വയസ്സ് പ്രായമുള്ള 14,000 ഓസ്‌ട്രേലിയൻ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ പഠനം, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മാറ്റമുള്ള, പെരുമാറ്റ മാറ്റങ്ങളിലൊന്ന് കണ്ടെത്തി,കോവിഡിന് മുമ്പുള്ളതിനേക്കാൾ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിച്ചു. 200%-ത്തിലധികം വർദ്ധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നത്. അത് ഇപ്പോഴും അൽപ്പം പോലും കുറഞ്ഞിട്ടില്ല.

സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലേക്ക് മാത്രം കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗുണപരമായ മുന്നോട്ടുപോക്കിന് സഹായകരമായഎല്ലാ പ്രവർത്തനങ്ങളെയും പൂർണ്ണമായും ഒഴിവാക്കുന്നതായി കാണുന്നതായി പഠനം പറയുന്നു.

2019 നും 2022 നും ഇടയിൽ, സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ കണക്കുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് നൽകുന്നത്.

പഠനത്തിന് പുറത്തുള്ള പുസ്തകങ്ങൾ ഒരിക്കലും വായിക്കാത്ത കുട്ടികൾ: 2019 ൽ 11% ശതമാനം ആയിരുന്നത് 2022 ആയപ്പോൾ 53% ആയി വർദ്ധിച്ചു.

കലാപ്രവർത്തനങ്ങൾ ഒരിക്കലും ഏർപ്പെടാത്ത കുട്ടികൾ: 2019 ൽ 26% ആയിരുന്നത് 2022 ആയപ്പോൾ 70% ആയി വർദ്ധിച്ചു

സംഗീത പരിപാടികളിൽ ഒരിക്കലും പങ്കെടുക്കാത്ത കുട്ടികൾ: 2019ൽ 70% ആയിരുന്നത് 2022 ൽ 85% ആയി വർദ്ധിച്ചു

സ്പോർട്സ്, സുഹൃത്തുക്കളുമൊത്തുള്ള സമയം ചെലവഴിക്കൽ, സർഗ്ഗാത്മക പ്രവർത്തനങ്ങൾ -എല്ലാം കുത്തനെ കുറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ ഉപയോഗത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്.

ദിവസേനയുള്ള സോഷ്യൽ മീഡിയ ഉപയോഗം 2019 ൽ 26% ആയിരുന്നത് 2022 ആയപ്പോൾ 85% ആയി വർദ്ധിച്ചു.

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത കുട്ടികളുടെ എണ്ണം 2019 ൽ 31% ൽ നിന്ന് 2022 ൽ എത്തിയപ്പോൾ വെറും മൂന്ന് ശതമാനം ആയി കുറഞ്ഞു.

ദൈനംദിന ജീവിതത്തിൽ സോഷ്യൽ മീഡിയ ആഴത്തിൽ ഇടംപിടിച്ചുവെന്നതാണ് ഡേറ്റാ കാണിക്കുന്നുവെന്ന് ഗവേഷകനായ മേസൺ ഷൗ പറയുന്നു, "സോഷ്യൽ മീഡിയ മഹാമാരിക്കാലത്ത് സംഭവിച്ച വെറുമൊരു ശീലംമാത്രമായി അവസാനിച്ചില്ല, മറിച്ച് ആരോഗ്യകരമായ വികാസം, കായികം, വായന, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയെ ഒഴിവാക്കി ആ മാറ്റം ഇപ്പോഴും നിലനിൽക്കുന്നു."

നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം ഈ മാറ്റങ്ങൾ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയില്ല എന്നതാണ്. കുട്ടികളുടെ ജീവിതശൈലി സ്ഥിരമായി പുനഃക്രമീകരിക്കപ്പെട്ടിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ഇത് ആശങ്കാജനകമായ കാര്യമായി പലരും കാണുന്നു.കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിൽ സോഷ്യൽ മീഡിയ ചേർക്കുക മാത്രമല്ല, യഥാർത്ഥ ലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് പകരം അതിലേക്ക് ഇഴുകിച്ചേരുകയാണ് ഉണ്ടായത്. .

ലിംഗപരമായ പ്രത്യേക പ്രവണതകളും പഠനം വെളിപ്പെടുത്തുന്നു:

പെൺകുട്ടികൾ സ്ഥിരമായി സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കുന്നു

ആൺകുട്ടികൾ വായനയുടെ ലോകത്ത് നിന്ന് ഏതാണ്ട് പിന്മാറിയ മട്ടാണ്. അക്കാര്യത്തിൽ കുത്തനെ ഇടിവ് കാണിച്ചു.

വൈജ്ഞാനികവും സാമൂഹികവുമായ വികാസത്തിന് കൗമാരം ഒരു നിർണായക സമയമായതിനാൽ ഈ രണ്ട് പ്രവണതകളും ഗവേഷകരെ ആശങ്കപ്പെടുത്തുന്നു.

മറ്റ് സ്ക്രീൻ ശീലങ്ങൾ കോവിഡിന് ശേഷം പഴയതുപോലെയായി പക്ഷേ സോഷ്യൽ മീഡിയയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല..

ലോക്ക്ഡൗൺ കാലത്ത് ടിവി കാണൽ, വീഡിയോ ഗെയിമിങ് എന്നിവ ഉയർന്നെങ്കിലും പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മഹാമാരി കാലത്ത് ഉയർന്നതിൽ നിന്ന് സാധാരണനിലയിലേക്ക് മാറാത്തത് സോഷ്യൽ മീഡിയ ഉപയോഗം മാത്രമാണ് . ഇത് കുട്ടികളുടെ സ്കൂൾ സമയത്തിനു ശേഷമുള്ള ജീവിതത്തെ ശാശ്വതമായി മാറ്റിയെഴുതിയ ഒരേയൊരു പ്രവർത്തനമായി സോഷ്യൽ മീഡിയയെ മാറ്റി

കായികം, കല, വായന, സംഗീതം തുടങ്ങിയ പ്രവർത്തനങ്ങൾ വെറും ഹോബികൾ മാത്രമല്ല, ആരോഗ്യകരമായ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഗവേഷകസംഘത്തിലെ പ്രൊഫസർ ഡോട്ട് ഡുമുയിഡ് പറയുന്നു.

"ഗുണപരമായ മെച്ചപ്പെടൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച മാനസികാരോഗ്യം, ശക്തമായ ഐഡന്റിറ്റി, മെച്ചപ്പെട്ട സാമൂഹിക കഴിവുകൾ, മികച്ച അക്കാദമിക് ഫലങ്ങൾ എന്നിവയുണ്ടാകും."

എന്നാൽ സ്കൂൾ സമയത്തിനു ശേഷമുള്ള സമയങ്ങളിൽ സോഷ്യൽ മീഡിയ ആധിപത്യം സ്ഥാപിക്കുമ്പോൾ, "അത് കുട്ടികളുടെ വികാസത്തിന് അപകടസാധ്യതകൾ ഉയർത്തുന്നു" എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

സോഷ്യൽ മീഡിയ നിരോധിക്കുന്നത് കുട്ടികളെ,മെസേജിങ് ആപ്പുകൾ ടെലിവിഷൻ അല്ലെങ്കിൽസ്ട്രീമിങ് സൈറ്റുകൾ പോലുള്ള ഇതര പ്ലാറ്റ്‌ഫോമുകളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

നിലവിൽ വന്നിട്ടുള്ള മാറ്റങ്ങൾ, ഹ്രസ്വ, ദീർഘ കാലയളവുകളിൽ കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് ട്രാക്ക് ചെയ്യുന്നത് നിർണായകമാണെന്ന് പഠനം പറയുന്നു.

In striking new statistics,experts warn of social media’s growing grip on young people, with use among children and teens soaring by more than 200% since before COVID and showing no sign of decline.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

'ഇരയായി അഭിനയിക്കുന്ന വില്ലന്‍'; സാമന്തയെ ഉന്നം വച്ച് 'പാര്‍ട്ണന്‍ ഇന്‍ ക്രൈം'; ചര്‍ച്ചയായി നടിയുടെ വിവാഹം

ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉരുളുമോ? ഉരുളക്കിഴങ്ങലും ചില മിത്തുകളും

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കും

ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാന്‍ ഇതാ ചില വഴികള്‍

SCROLL FOR NEXT