Sreenarayanaguru Open University Partners with IBM to Launch 10 Certification Programmes. 
Career

I B M-മായി കൈകോർത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; 10 സർട്ടിഫിക്കറ്റ് കോഴ്സുകൾ വരുന്നു

വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ഐ.ബി.എം പാർട്ണറായ ട്രാൻസ് ന്യൂറോൺ ടെക്നോളജീസുമായി ചേർന്ന് പുതിയ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഐ.ബി.എമ്മിന്റെ സാങ്കേതികവിദ്യാ അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ സർവകലാശാല വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിർമിതബുദ്ധി (AI), ഡാറ്റാ സയൻസ്, ഫിൻടെക്, ബ്ലോക്ക്ചെയിൻ തുടങ്ങിയ മേഖലകളിലായി ആകെ 10 പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബിസിനസ് അനലിറ്റിക്സ്, മാർക്കറ്റിങ്, ആരോഗ്യപരിപാലനം, നഴ്സിങ്, നിയമസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും കോഴ്സുകൾ ലഭ്യമാകും.

ആരംഭിക്കുന്ന പ്രധാന ഐ.ബി.എം (IBM) പ്രോഗ്രാമുകൾ

  • AI in Marketing from IBM

  • AI in Health Informatics from IBM

  • AI in Healthcare Management from IBM

  • AI in Pharmaceutical Marketing from IBM

  • AI in Medical Diagnostics from IBM

  • Foundation of AI in Nursing Care from IBM

  • Foundation of AI and Legal Technology from IBM

  • Data Science from IBM

  • FinTech and Blockchain from IBM

  • AI in Business Analytics from IBM

വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ പഠനത്തിനും ജോലിക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ അറിവും നൈപുണ്യവും നേടാൻ ഇതിലൂടെ അവസരമൊരുങ്ങും. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പാഠ്യപദ്ധതിയും ഡിജിറ്റൽ പഠന സൗകര്യങ്ങളും ലഭ്യമാക്കാനും പദ്ധതിയുണ്ട്.

പരിശീലനവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സർവകലാശാലയിൽ ഐ.ബി.എമ്മുമായി ചേർന്ന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേരളത്തിലെ ഐ.ടി, വിജ്ഞാന വ്യവസായ മേഖലകൾക്ക് ആവശ്യമായ നൈപുണ്യമുള്ളവരെ സംസ്ഥാനത്തുതന്നെ വളർത്തിയെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽനൈപുണ്യം വികസിപ്പിക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷ.

Sreenarayanaguru Open University Partners with IBM to Launch 10 Certification Programmes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

'വായ്പാ തുക തിരിച്ചടച്ചുവെന്നത് കുറ്റകൃത്യത്തെ ഇല്ലാതാക്കില്ല'; കള്ളപ്പണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

ഭാവി സേഫ് ആക്കണോ?, എന്താണ് 50-30-20 റൂള്‍?; വിശദാംശങ്ങള്‍

'വാപ്പയുടെയും മോന്റെയും സിനിമ ഒരു ദിവസം തിയറ്ററിൽ, ഉമ്മ ആരുടെ സിനിമ കാണും ?'; രസകരമായ മറുപടിയുമായി ദുൽഖർ

'ചോദ്യം ചെയ്യലിന് ഹാജരാകണം'; CMRL കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ്