Staff Recruitment for Bedridden Care at Government Old Age Home Alappuzha @CobbleHill_HC
Career

സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് താത്കാലിക നിയമനം

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴയിലെ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു.  മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ, നഴ്സ് എന്നീ തസ്തികകളിൽ  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.

 നഴ്സ് തസ്തികയിൽ ജി എൻ എം / ബി എസ് സി ആണ് യോഗ്യത. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പറയാ പരിധി 50 വയസ്സാണ്.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറജിനലും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ  10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക.
ഫോൺ:  8714619969

Job news: Staff Recruitment for Bedridden Care at Government Old Age Home Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT