Suchitwa Mission Internship 2026 Walk In Interview on May 11 for MTech Environmental Engineering Candidates. Suchitwa Mission
Career

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പിന് അവസരം; 15,000 രൂപ സ്റ്റൈപൻഡ്

ഒരു വർഷമാണ് കാലാവധി. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡായി ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എംടെക് എൻവയോൺമെന്റ് എഞ്ചിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഒരു വർഷമാണ് കാലാവധി. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡായി ലഭിക്കും.

ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റേൺഷിപ്പ് ചെയ്യാൻ ആഗ്രഹമുള്ള ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപൗണ്ടിലെ റവന്യൂ ടവറിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിലാണ് അഭിമുഖം നടക്കുക.

മേയ് 11-ന് രാവിലെ 10.30-നാണ് അഭിമുഖം. രജിസ്ട്രേഷൻ നടപടികൾക്കായി അഭിമുഖ സമയത്തിന് മുൻപ് തന്നെ ഉദ്യോഗാർഥികൾ എത്തണമെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വിജ്ഞാപനവും അപേക്ഷ ഫോമും ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

https://suchitwamission.org/

Suchitwa Mission Internship 2026 Walk In Interview on May 11 for MTech Environmental Engineering Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക്, ആഭ്യന്തര കലഹം രൂക്ഷം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത്

എൻടിപിസിയിൽ അവസരം, അസിസ്റ്റന്റ് ഓഫീസറാകാം; ബിരുദം യോഗ്യത, അവസാന തീയതി മേയ് 22

SCROLL FOR NEXT