ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വിവിധ തസ്തികകളിൽ പത്താം യോഗ്യതയുള്ളവർക്ക് ജോലി നേടാം. ആകെ 365 ഒഴിവുകളാണ് ഉള്ളത്. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യത: കണക്ക്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ് ടു പാസായിരിക്കണം.
ജനനത്തീയതി: 2005 നവംബർ 1 മുതൽ 2009 മേയ് 1 വരെ.
ശമ്പളം: 21,700 രൂപ അടിസ്ഥാന ശമ്പളം + മറ്റ് അലവൻസുകൾ.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
ജനനത്തീയതി: 2005 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ.
ശമ്പളം: 21,700 രൂപ അടിസ്ഥാന ശമ്പളം + മറ്റ് അലവൻസുകൾ.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഡിപ്ലോമ വേണം.
ജനനത്തീയതി: 2005 മേയ് 1 മുതൽ 2009 മേയ് 1 വരെ.
ശമ്പളം: 29,200 അടിസ്ഥാന ശമ്പളം രൂപ + 6,200 യാന്ത്രിക് പേ + മറ്റ് അലവൻസുകൾ.
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ITI യോഗ്യത.
ജനനത്തീയതി: 2002 നവംബർ 1 മുതൽ 2009 ഒക്ടോബർ 1 വരെ.
ശമ്പളം: 21,700 അടിസ്ഥാന ശമ്പളം രൂപ + മറ്റ് അലവൻസുകൾ.
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിൾ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2026 ഒക്ടോബർ 21 വൈകുന്നേരം 5:30-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://ssc.gov.in/api/attachment/uploads/masterData/NoticeBoards/advertisement_06102026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates