NPCIL has invited applications for 51 CA/CMA Intern vacancies. file
Career

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

ആകെ 51 ഒഴിവുകളാണ് ഉള്ളത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അവസരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് CA/CMA ഇന്റേൺ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 51 ഒഴിവുകളാണ് ഉള്ളത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

ഒഴിവുകളുടെ വിവരങ്ങൾ

  • മുംബൈ ഹെഡ്ക്വാർട്ടേഴ്സ് (മഹാരാഷ്ട്ര) - 10

  • TAPS (മഹാരാഷ്ട്ര) - 04

  • RAPS (രാജസ്ഥാൻ) - 09

  • NAPS (ഉത്തർപ്രദേശ്) - 04

  • KAPS (ഗുജറാത്ത്) - 05

  • MAPS (തമിഴ്‌നാട്) - 03

  • KGS (കർണാടക) - 06

  • GHAVP (ഹരിയാന) - 03

  • KKNPP (തമിഴ്‌നാട്) - 07

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: Inter CA അല്ലെങ്കിൽ Inter CMA പാസായിരിക്കണം. ഫൈനൽ മാർക്ക് ലഭിക്കാത്തവർ അപേക്ഷിക്കേണ്ടതില്ല. മാർക്കുകൾ റൗണ്ട് ഓഫ് ചെയ്യാതെ കൃത്യമായ ശതമാനം രേഖപ്പെടുത്തണം

  • പ്രായപരിധി: 18 മുതൽ 56 വയസ്സ് വരെ

  • പരിശീലന കാലാവധി: 12 മാസം (ആവശ്യമെങ്കിൽ നീട്ടി നൽകാം)

  • അപേക്ഷാ ഫീസ്: ഇല്ല

സ്റ്റൈപ്പൻഡും മറ്റ് ആനുകൂല്യങ്ങളും

  • പ്രതിമാസ സ്റ്റൈപ്പൻഡ്: 20,000 രൂപ

  • താമസ സൗകര്യം: യൂണിറ്റുകളിൽ താമസസൗകര്യം ലഭ്യമാണ്. താമസസൗകര്യം ലഭ്യമല്ലാത്ത യൂണിറ്റുകളിലോ ഹെഡ്ക്വാർട്ടേഴ്സിലോ ഉള്ളവർക്ക് അധികമായി 5,000 രൂപ പ്രതിമാസം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഷോർട്ട്‌ലിസ്റ്റിംഗ്: Inter CA / Inter CMA പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ 1:5 എന്ന അനുപാതത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ വഴി വ്യക്തിഗത അഭിമുഖം നടത്തും. അതിന് ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.npcilcareers.co.in/HQCA20260610/documents/advt.pdf

The Nuclear Power Corporation of India Limited has invited applications for 51 CA/CMA Intern vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO