Thiruvananthapuram Employment Fair to Be Held on August 7 file
Career

തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...

കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 രാവിലെ 11 ന് തൊഴിൽമേള സംഘടിപ്പിക്കും. കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള നടക്കുക.

പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം തൊഴിൽമേളയിൽ പങ്കെടുക്കാം.

ടീം ലീഡർ, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ട്‌സ് ട്രെയിനി, ഡ്രാഫ്റ്റ്‌സ്മാൻ, അക്കൗണ്ട്‌സ് മാനേജർ, ഓപ്പറേറ്റർ, മാർക്കറ്റിംഗ്, പ്ലംബർ, ഇലക്ട്രീഷ്യൻ, സെയിൽസ് കൺസൾട്ടന്റ്, സർവീസ് കൺസൾട്ടന്റ്, ട്രെയിനി സർവീസ് അഡ്വൈസർ (പുരുഷൻമാർ), ടെലി കോളർ (വനിതകൾ), കരിയർ ഏജന്റ്, ഇൻഷുറൻസ് കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ഒറ്റത്തവണ 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന എല്ലാ ആഴ്ചയും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും പങ്കെടുക്കാം. രജിസ്‌ട്രേഷനായി ആധാർ കാർഡ് ഹാജരാക്കണം.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ സോഫ്റ്റ് സ്‌കിൽ, കംപ്യുട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 8921916220, 0471-2992609.

Thiruvananthapuram Employment Fair to Be Held on August 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി നിർദേശം പാലിച്ച് വിജയ് സർക്കാർ; നാല് മണിക്കൂർ കസ്റ്റഡിക്കു ശേഷം ഉദയനിധി സ്റ്റാലിനെ മോചിപ്പിച്ചു

'ആ പട്ടി ആദ്യം കടിച്ചത് എന്നെയാണ്'; മകളുടെ നായ സ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍; രക്ഷിച്ചെടുത്ത കഥ പറഞ്ഞ് വിസ്മയ

വെള്ളപ്പൊക്ക ഭീഷണി: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

നാലുദിവസത്തെ റാലിക്ക് സഡന്‍ ബ്രേക്ക്, പുതിയ ലേല സംവിധാനത്തില്‍ ഇടിഞ്ഞ് ഓഹരി വിപണി; എണ്ണവില വീണ്ടും 85 ഡോളറിന് മുകളില്‍, രൂപയ്ക്കും നഷ്ടം

ഒറ്റദിവസം കൊണ്ട് കാൻസർ ചികിത്സ പൂർത്തിയാക്കി; അപൂർവ അർബുദത്തെ അതിജീവിച്ച് 51-കാരി