Various posts to be filled in Thrissur district under the State Government’s Pattaya Mission @Hassan_Abiodun
Career

പട്ടയ മിഷൻ: തൃശ്ശൂർ ജില്ലയിൽ താത്കാലിക നിയമനം നടത്തുന്നു

പട്ടയസംബന്ധമായ സർവെ ജോലികൾക്ക് വേണ്ടി സർവെയർമാർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുൻഗണന.

പട്ടയസംബന്ധമായ സർവെ ജോലികൾക്ക് വേണ്ടി സർവെയർമാർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്. യോഗ്യരായ പരിചയസമ്പന്നർക്ക് അപേക്ഷ നൽകാം. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് അപേക്ഷ നൽകേണ്ടത്.

സർവെയർമാർ -15,ചെയിൻമാൻ - 22,ഡാറ്റാ എൻട്രി ഓപ്പറേറ്റർ -5 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. വിരമിച്ച സർവ്വെ ജീവനക്കാർക്കും മുൻപരിചയമുള്ള സർവ്വെയർമാർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 25 രാവിലെ 10 ന് തൃശൂർ കളക്ടറേറ്റ് അയ്യന്തോളിലെ അനെക്‌സ് ഹാളിൽ നേരിട്ട് ഹാജരാകണം.

Job news: Various posts to be filled in Thrissur district under the State Government’s Pattaya Mission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT