TRCMPU Milma Recruitment 2026 Assistant Marketing Officer Vacancy in Thiruvananthapuram 
Career

തിരുവനന്തപുരം മിൽമയിൽ മാർക്കറ്റിംഗ് ഓഫീസറാകാം; അഭിമുഖം വഴി നിയമനം, മികച്ച ശമ്പളം

ശമ്പള സ്കെയിൽ ₹50,320 – ₹1,01,560. ഡി.എ., എച്ച്.ആർ.എ., പി.എഫ്., ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (TRCMPU) അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. വിശദമായി പരിശോധിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

  • സ്ഥാപനം: മിൽമ (TRCMPU)

  • തസ്തിക: അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ

  • ആകെ ഒഴിവുകൾ: 8

  • നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

  • ശമ്പളം: പ്രതിമാസം 43,500 രൂപ

വിദ്യാഭ്യാസ യോഗ്യത

  • ഫുഡ് ടെക്നോളജി/ ഡയറി ആൻഡ് ടെക്നോളജി/ ഡയറി ടെക്നോളജിയിൽ ബിടെക് (B.Tech) അല്ലെങ്കിൽ പിജി (PG).

  • അല്ലെങ്കിൽ ബിരുദവും, മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ എംബിഎയും (MBA).

  • (കേരളത്തിലെയോ അല്ലെങ്കിൽ കെ.പി.എസ്.സി/ യു.പി.എസ്.സി/ യു.ജി.സി അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമായിരിക്കണം).

പ്രവൃത്തിപരിചയം:

  • ടെക്നിക്കൽ ബിരുദമുള്ളവർക്ക് ഡയറി/ഫുഡ് പ്രോഡക്ട്സ് മാർക്കറ്റിംഗിൽ 1 വർഷത്തെ ജോലി പരിചയം.

  • എംബിഎ ഉള്ളവർക്ക് ഡയറി/ഫുഡ് പ്രോഡക്ട്സ് മാർക്കറ്റിംഗിൽ 3 വർഷത്തെ ജോലി പരിചയം.

പ്രായപരിധി: പരമാവധി 40 വയസ്സ് (01.01.2026 ൽ)

ശമ്പളം

ശമ്പള സ്കെയിൽ ₹50,320 – ₹1,01,560. ഡി.എ., എച്ച്.ആർ.എ., പി.എഫ്., ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും

താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം മിൽമയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-assistant-marketing-officer-08072026

TRCMPU Milma Recruitment 2026 Assistant Marketing Officer Vacancy in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

'അത് വര്‍ഗവഞ്ചന തന്നെ, അവര്‍ പാര്‍ട്ടിയെ ചതിച്ചു'; എംവി ജയരാജനെ തള്ളി എംവി ഗോവിന്ദന്‍; 'തെറ്റുതിരുത്തിയാല്‍ തിരിച്ചെടുക്കും എന്നത് പൊതു രീതി'

അയോധ്യയിലെ സംഭാവനക്കൊള്ള: പ്രിയങ്ക ഗാന്ധിയെയും കെജ്‌രിവാളിനെയും ചോദ്യം ചെയ്യണമെന്ന് വിഎച്ച്പി; പൊലീസിന് കത്ത്

മെസി vs എംബാപ്പെ പോര് കടുക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടെ?

തുരുമ്പെടുത്ത കത്തിയാണോ ഇപ്പോഴും ഉപയോ​ഗിക്കുന്നത്? ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത, മാർ​ഗനിർദേശം പുറത്തിറക്കി എഫ്എസ്എസ്എഐ