UAE Job Opportunity for 20 Structural Steel Painter Vacancies Through ODEPC, ITI Candidates Can Apply ODEPC
Career

ITI യോഗ്യതയുണ്ടോ?, യു.എ.ഇയിൽ ജോലി നേടാം; സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ ഒഴിവുകൾ

യു.എ.ഇയിലെ ഒരു പ്രമുഖ കമ്പനിയിലാണ് അവസരം ഉള്ളത്. ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ (Structural Steel Painter) തസ്തികയിൽ നിയമനം നടത്തുന്നു. യു.എ.ഇയിലെ ഒരു പ്രമുഖ കമ്പനിയിലാണ് അവസരം ഉള്ളത്. ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ ഐ.ടി.ഐ ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. വിശദമായി പരിശോധിക്കാം.

തസ്തിക: സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ

ഒഴിവുകൾ: 20

ശമ്പളം: AED 1,100 മുതൽ AED 1,350 വരെ (ഏകദേശം ₹28,900 മുതൽ ₹35,500 വരെ)

വിദ്യാഭ്യാസ യോഗ്യത

  • എസ്.എസ്.എൽ.സി പാസായിരിക്കണം

  • ബന്ധപ്പെട്ട ട്രേഡിൽ ITI യോഗ്യത

പ്രവൃത്തി പരിചയം

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

പ്രായപരിധി

  • 40 വയസ്സിൽ താഴെ

മറ്റ് ആനുകൂല്യങ്ങൾ

  • 2 വർഷത്തെ തൊഴിൽ കരാർ

  • പ്രതിദിനം 9 മണിക്കൂർ ജോലി (1 മണിക്കൂർ വിശ്രമ സമയം ഉൾപ്പെടെ)

  • ആവശ്യമായാൽ പ്രതിദിനം 4 മണിക്കൂർ വരെ ഓവർടൈം

  • സൗജന്യ താമസ സൗകര്യം

  • സൗജന്യ യാത്രാ സൗകര്യം

  • പ്രതിമാസം AED 300 ഭക്ഷണ അലവൻസ് (ഏകദേശം ₹7,860)

  • മെഡിക്കൽ ഇൻഷുറൻസ്

  • വർക്കേഴ്സ് കോപൻസേഷൻ (Workers’ Compensation) പരിരക്ഷ

മറ്റ് ആനുകൂല്യങ്ങൾ

  • 2 വർഷത്തെ തൊഴിൽ കരാർ

  • പ്രതിദിനം 9 മണിക്കൂർ ജോലി (1 മണിക്കൂർ വിശ്രമ സമയം ഉൾപ്പെടെ)

  • ആവശ്യമായാൽ പ്രതിദിനം 4 മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാം

  • സൗജന്യ താമസ,യാത്രാ സൗകര്യം

  • പ്രതിമാസം AED 300 ഭക്ഷണ അലവൻസ് (ഏകദേശം 7,860 രൂപ )

  • മെഡിക്കൽ ഇൻഷുറൻസ്

  • വർക്കേഴ്സ് കോംപൻസേഷൻ (Workers’ Compensation) പരിരക്ഷ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ CV, പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷ അയയ്ക്കുമ്പോൾ ഇമെയിലിന്റെ Subject Line-ൽ "Structural Steel Painter" എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ 2026 ജൂലൈ 25-നകം jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://odepc.kerala.gov.in/job/structural-steel-painters-to-uae

UAE Job Opportunity for 20 Structural Steel Painter Vacancies Through ODEPC, ITI Candidates Can Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

'ഓപ്പറേഷന്‍ പാര്‍പ്പിടം'; തദ്ദേശ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

ഗൾഫിൽ സിവിൽ സൈറ്റ് സൂപ്പർവൈസറാകാം; 1.31 ലക്ഷം വരെ ശമ്പളം,സൗജന്യ നിയമനം, ഉടൻ അപേക്ഷിക്കൂ

ആരാണ് ജോജു പറഞ്ഞ നടനും ഭാര്യയും? ഈ താരദമ്പതിമാരെന്ന് സോഷ്യല്‍ മീഡിയ; എല്ലാവരേയും സംശയ നിഴലിലാക്കരുതെന്ന് ആരാധകര്‍

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്