United India Insurance Company Limited (UIIC) has invited applications for 225 Administrative Officer posts in Generalist and Hindi Officer disciplines. SM.COM
Career

ദിവസങ്ങൾ മാത്രം... യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 225 ഒഴിവുകൾ; ഡിഗ്രി മതി

ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://ibpsreg.ibps.in/uiicljul26/

വിദ്യാഭ്യാസ യോഗ്യത

  • അപേക്ഷകന് ഏതെങ്കിലും വിഷയത്തിൽ ബിരുദം /ബിരുദാനന്തര ബിരുദം യോഗ്യത ആവശ്യമാണ്.

  • ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർക്ക് 60 % മാർക്ക് നിർബന്ധമാണ്

  • SC/ST/PwBD വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി

  • ഹിന്ദി ഓഫീസർ തസ്തികയ്ക്ക് നിശ്ചിത വിഷയ കോമ്പിനേഷനുകളോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രായപരിധി

അപേക്ഷകന്റെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസുമാണ്. ഉദ്യോഗാർത്ഥികൾ 30.06.1996-ന് മുൻപോ 30.06.2005-ന് ശേഷമോ ജനിച്ചവരാകരുത്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും.

ശമ്പളവും ആനുകൂല്യങ്ങളും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടക്കത്തിൽ പ്രതിമാസം ഏകദേശം 1,10,000 രൂപ ഗ്രോസ് പേ ആയി ലഭിക്കും. ഇതിനുപുറമെ ഗ്രാറ്റുവിറ്റി, എൽ.ടി.എസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്പനി വക താമസസൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് രീതി

പ്രിലിമിനറി പരീക്ഷ (Tier I), മെയിൻ പരീക്ഷയും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും (Tier II), തുടർന്ന് അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക. ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://uiic.co.in/web/sites/default/files/Recruitment_UiiC/UIIC-AO-notification-2026%20final.pdf

United India Insurance Company Limited (UIIC) has invited applications for 225 Administrative Officer posts in Generalist and Hindi Officer disciplines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

പ്രോട്ടീൻ ബാർ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ദോഷങ്ങളും

ബാങ്ക് ജീവനക്കാരുടെ സമരം; കേരള ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ തടസപ്പെടും

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത

ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം; സെമിയില്‍ ചൈനയോട് തോറ്റ് പുറത്ത്