കമ്പൈൻഡ് മെഡിക്കൽ സർവീസ് (CMS) റിക്രൂട്ട്‌മെന്റ് 2026 വിജ്ഞാപനം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC- യുപിഎസ് സി) പ്രസിദ്ധീകരിച്ചു. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 31 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം. രണ്ട് കാറ്റഗറികളിലായി 1,358 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എംബിബിഎസ് പാസായവർക്ക് , അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ (റെയിൽവേ), മെഡിക്കൽ ഓഫീസർ (CHS), GDMO NDMC, GDMO ഗ്രേഡ്-II MCD ഒഴിവുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
തസ്തികകൾക്കനുസരിച്ച് ഉയർന്ന പ്രായപരിധി, ശമ്പളം എന്നിവയയിൽ വ്യത്യാസമുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇവയുൾപ്പടെ ആകെ 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇന്ത്യയിലൊട്ടാകെ ഉള്ളത്.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ ഗ്രേഡ് (ജനറൽ ഡ്യൂട്ടി - സെൻട്രൽ ഹെൽത്ത് സർവീസ്) | അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ (റെയിൽവേ) | ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (NDMC) | ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്-II (MCD)
ഒഴിവുകളുടെ എണ്ണം :1358
കാറ്റഗറി-I സെൻട്രൽ ഹെൽത്ത് സർവീസിലെ (CHS) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാരുടെ ഗ്രേഡ്
ഒഴിവുകളുടെ എണ്ണം : 864
ഉയർന്ന പ്രായപരിധി: 32 വയസ്സ്
കാറ്റഗറി-II
(i) റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം :450
(ii) ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിലെ (NDMC) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം :14
(iii) ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (MCD) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ്-II
ഒഴിവുകളുടെ എണ്ണം :30
ഉയർന്ന പ്രായപരിധി:35 വയസ്സ്
എല്ലാ വിഭാഗത്തിലും നിയമാനുസൃതമായ പ്രായ ഇളവുവകൾ ലഭിക്കും.
യോഗ്യത: എംബിബിഎസ് ആണ് അടിസ്ഥാന യോഗ്യത
അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ (റെയിൽവേ): പേ മാട്രിക്സ് ലെവൽ-10 (56,100 – 1,77,500 രൂപ) + നിയമങ്ങൾ പ്രകാരം നോൺ-പ്രാക്ടീസിങ് അലവൻസ് (NPA) ലഭിക്കും.
മെഡിക്കൽ ഓഫീസർ ഗ്രേഡ് – സെൻട്രൽ ഹെൽത്ത് സർവീസ് (CHS): പേ മാട്രിക്സ് ലെവൽ-10 (56,100 – 1,77,500 രൂപ) + സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരം നോൺ-പ്രാക്ടീസിങ് അലവൻസ് (NPA).
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ – NDMC: പേ മാട്രിക്സ് ലെവൽ-10 (. 56,100 – 1,77,500 രൂപ) + നോൺ-പ്രാക്ടീസിങ് അലവൻസ് (NPA). .
സീനിയർ മെഡിക്കൽ ഓഫീസർ (ലെവൽ-11: 67,700 – 2,08,700), ചീഫ് മെഡിക്കൽ ഓഫീസർ (ലെവൽ-12: 78,800 – 2,09,200), ചീഫ് മെഡിക്കൽ ഓഫീസർ (ലെവൽ-13: 1,18,500 – 2,14,100), സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (ലെവൽ-14: 1,44,200 – 2,18,200) എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.
ഈ നിയമനത്തിലെ എല്ലാ തസ്തികകളിലും സ്വകാര്യപ്രാക്ടീസ് നിരോധനം ബാധകമാണ്.
അപേക്ഷാ ഫീസ് :200 രൂപ
സ്ത്രീകൾ / SC / ST / PwBD ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 31 ( 31/03/2026 )വൈകുന്നേരം ആറ്മണി വരെ
അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഈ ലിങ്കിൽ ലഭിക്കുന്ന യുപിഎസ് സി യുടെ വെബ്സൈറ്റിൽ കയറി അക്കൗണ്ട് ക്രിയേറ്റ് ചെയ്തു വേണം അപേക്ഷ നൽകാൻ. അക്കൗണ്ട് ഉള്ളവർ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.
വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം
പരീക്ഷാ തീയതി : ഏപ്രിൽ രണ്ട് (02.08.2026)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates