UPSC IES/ISS Recruitment 2026: Apply Online for 44 Posts Know Eligibility & Dates  UPSC
Career

UPSC IES/ISS 2026| 44 ഒഴിവുകൾ, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ജൂൺ 19 ന്

ബി എസ് സി, എംഎ, എം എസ് സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES) , ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. . ഇക്കണോമിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്ത്യയുടെ ഭരണ സംവിധാനത്തിലെ പ്രധാന തസ്തികയിൽ ചേരുന്നതിനുള്ള അവസരമാണിത്.

ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് തസ്തികകളിലേക്കുള്ള 44 ഒഴിവുകളിൽ നിയമനം നടത്തുന്നതിനനാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) റിക്രൂട്ട്‌മെന്റ് 2026. ബി എസ് സി, എംഎ,എം എസ് സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.മാർച്ച് മൂന്ന് (03-03-2026) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യു പി എസ് സി വെബ്‌സൈറ്റായ upsc.gov.in വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.

തസ്തികയുടെ പേര്, യോഗ്യത, പ്രായപരിധി

ഇന്ത്യൻ ഇക്കണോമിക് സർവീസി (ഐഇഎസ്) നുള്ള യോഗ്യത

ഇക്കണോമിക്സ് /അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസി (ഐഎസ്എസ്)നുള്ള യോഗ്യത

സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

പ്രായപരിധി: 21 - 30 വയസ്സ് (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി) എസ്‌സി/എസ്ടി (അഞ്ച് വർഷം), ഒബിസി (മൂന്ന് വർഷം), വിമുക്തഭടർ (അഞ്ച് വർഷം), പിഡബ്ല്യുബിഡി (10 വർഷം) എന്നിങ്ങനെ മാനദണ്ഡപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവുകൾ അനുവദിക്കും.

ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച്, ഫീസ് എന്നിവ

ആകെ ഒഴിവുകൾ : 44

ഇന്ത്യൻ ഇക്കണോമിക് സർവീസ് ഒഴിവുകളുടെ എണ്ണം: 16

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഒഴിവുകളുടെ എണ്ണം : 28

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി വിഭാഗം: 200 രൂപ

സ്ത്രീ/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി: അപേക്ഷാ ഫീസ് ഇല്ല

പൊതുവിവരങ്ങൾ

ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് മൂന്ന്

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

പരീക്ഷാ തീയതി : 2026 ജൂൺ 19

Job Alert:UPSC has released the official notification for Indian Economic Service (IES) and Indian Statistical Service (ISS) 2026. Apply online for 44 vacancies. Check eligibility, exam dates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

'സാംസ്‌കാരിക രം​ഗത്തെ വലിയ വിടവ്, കഴിയുമെങ്കിൽ ഈ വർഷം തന്നെ കേരള സർക്കാർ അതിന് തുടക്കം കുറിച്ചിരിക്കണം'; ഷഹബാസ് അമൻ

ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്‌കീം

പുതിയ എസ് യുവി അവതരിപ്പിച്ച് എംജി; അറിയാം മജസ്റ്ററിന്റെ വിശേഷങ്ങള്‍

'ഞാന്‍ അവര്‍ക്കൊപ്പമാണ്'; ദേശീയ പണിമുടക്കിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

SCROLL FOR NEXT