Various vacancies including Finance Officer, Guest Lecturer  representative purpose only AI image
Career

സംസ്ഥാന വനിതാ വികസന കോ‍ർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ, ഗസ്റ്റ് ലക്ചറർ തുടങ്ങി വിവിധ ഒഴിവുകൾ

തിരുവനന്തപുരം ​ഗവൺമെ​ന്റ് ലോ കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ ഒഴിവുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടപ്പാക്കുന്ന പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോട്ട്, കേരള സംസ്ഥാന വനിതാ വികസന കോ‍ർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്,തിരുവനന്തപുരം ​ഗവൺമെ​ന്റ് ലോ കോളജിൽ സെക്യൂരിറ്റി ഗാർഡ്, തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ കൊമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നു

ഫിനാൻസ് ഓഫീസർ

കേരള സംസ്ഥാന വനിതാ വികസന കോ‍ർപ്പറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ ഒഴിവ്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന.

പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). 1,20,000- 1,50,000 ആണ് ശമ്പള സ്കെയിൽ.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി യോഗ്യതകൾ ഉൾപ്പെടുത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

താൽക്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിലുള്ള ഒഴിവാണിത്.

വാക് ഇൻ ഇന്റർവ്യു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടപ്പാക്കുന്ന പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോട്ട് – I നിയമനം നടത്തുന്നു.

മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലൈഫ് സയൻസിൽ ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

അഭിമുഖം ഒക്ടോബർ 31 രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, തോന്നയ്ക്കൽ, തിരുവനന്തപുരം – 695317 ൽ നടക്കും.

ഉദ്യോഗാർഥികൾ രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 0471-2996687.

സ്റ്റാഫ് നഴ്സ്

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു, ഗവ. അംഗീകൃത ജി എൻഎം കോഴ്സ്/ ബിഎസ് സി നഴ്സിങ്, നഴ്സിങ് കൗൺസിൽ അംഗീകാരവുമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസിൽ ഒക്ടോബർ 28ന് രാവിലെ 11ന് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ കൊമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് ഒക്ടോബർ 29 രാവിലെ 11ന് അഭിമുഖം നടക്കും.

കൊമേഴ്സിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എംഎഡ്, നെറ്റ്/ പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും പകർപ്പുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം.

പിഎച്ച്ഡി, എംഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 9847245617.

സെക്യൂരിറ്റി ഗാർഡ്

തിരുവനന്തപുരം ​ഗവൺമെ​ന്റ് ലോ കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി ഒക്ടോബർ 31 രാവിലെ 10.30ന് കോളജ് ഓഫീസിൽ അഭിമുഖം നടക്കും.

പ്രായപരിധി 30-55 വയസ്സ്. വിരമിച്ച സൈനിക‍ർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471 2304228.

Job Alert: vacancies including Project Technical Support , Finance Officer, Staff Nurse, Security Guard and Guest Lecturer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT