Vidyasamunnathi Merit Scholarship Applications Open From October 8 in Kerala. file
Career

വിദ്യാസമുന്നതി മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പഠനത്തിൽ മികവ് പുലർത്തുന്ന അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷനാണ് സ്കോളർഷിപ്പ് നടപ്പാക്കുന്നത്. പഠനത്തിൽ മികവ് പുലർത്തുന്ന അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ പഠന വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA), കമ്പനി സെക്രട്ടറി (CS) കോഴ്സുകൾ, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദ-ബിരുദാനന്തര പഠനം, പിഎച്ച്ഡി ഗവേഷണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.

സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഒക്ടോബർ എട്ട് മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ ഏഴ് ആണ്. അർഹത, ആവശ്യമായ രേഖകൾ, അപേക്ഷാ നടപടിക്രമം തുടങ്ങിയ കൂടുതൽ വിവരങ്ങൾ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kswcfc.org ൽ ലഭ്യമാണ്.

Vidyasamunnathi Merit Scholarship Applications Open From October 8 in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

സം​ഗീത് പ്രതാപിന്റെ ഫാന്റസി ഡ്രാമ, 'മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം

RCC-യിൽ നഴ്സുമാർക്ക് അവസരം; 25 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓട്ടം; ചുട്ടുപൊള്ളിയ ട്രാക്കിൽ പിഞ്ചുകാലുകൾക്ക് പൊള്ളലേറ്റു; അടിമാലി സ്കൂൾ കായികമേളയിൽ സംഘാടന വീഴ്ച