രാജസ്ഥാനിലെ വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്സിറ്റി (VMOU), 2026 ജനുവരി സെഷനിലെ പി എച്ച് ഡി പ്രോഗ്രാമിലേക്കുള്ള ഡയറക്ട് അഡ്മിഷൻ നോട്ടിഫിക്കേഷൻ പുറത്തിറക്കി.
യു ജി സി - നെറ്റ് / യുജിസി - സി എസ് ഐ ആർ നെറ്റ് /ഗേറ്റ് /സീഡ് എന്നിവയുൾപ്പെടെയുള്ള ദേശീയതല ഫെലോഷിപ്പ് അല്ലെങ്കിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
അഡ്മിഷൻ റഗുലർ മോഡിൽ ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10 ഫെബ്രുവരി 2026.
ബോട്ടണി – 02
കൊമേഴ്സ് – 04
ഇംഗ്ലീഷ് – 04
എഡ്യൂക്കേഷൻ – 04
ജേർണലിസം – 04
ഫിസിക്സ് – 04
ഇക്കണോമിക്സ് – 01
പി.എച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ അതിന് തുല്യമായ പ്രൊഫഷണൽ ഡിഗ്രി കുറഞ്ഞത് 55% മാർക്കോടെ (അല്ലെങ്കിൽ UGC 7-പോയിന്റ് ഗ്രേഡിംഗ് സ്കെയിലിൽ ഗ്രേഡ് ‘B’) പാസായിരിക്കണം.
എസ് സി / എസ് ടി/ ഒ ബി സി (നോൺ-ക്രീമിലെയർ) / ഭിന്നശേഷിക്കാർ വിഭാഗങ്ങൾക്ക് 5% മാർക്ക് ഇളവ് (55% → 50%) അനുവദിക്കും.
യു ജി സി - നെറ്റ് / യുജിസി - സി എസ് ഐ ആർ നെറ്റ് /ഗേറ്റ് /സീഡ് അല്ലെങ്കിൽ സമാനമായ ദേശീയതല പരീക്ഷകളിൽ ഫെലോഷിപ്പ്/സ്കോളർഷിപ്പ് യോഗ്യത നേടിയിരിക്കണം. ഇതാണ് ഡയറക്ട് അഡ്മിഷനുള്ള എൻട്രൻസ് യോഗ്യത.
പ്രവേശനം UGC മാർഗനിർദേശങ്ങളും കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ റിസർവേഷൻ നയവും അനുസരിച്ചായിരിക്കും.
ഫെലോഷിപ്പ്/സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് ഇന്റർവ്യൂയും ഡോക്യുമെന്റ് വെരിഫിക്കേഷനും അടിസ്ഥാനമാക്കി ഡയറക്ട് അഡ്മിഷൻ.
ഇന്റർവ്യൂവിന് വിളിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം സർവകലാശാല തീരുമാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.vmou.ac.in/sites/default/files/2026-01-notices-temp/Guidelines.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates